You are Here : Home / USA News

സ്‌നേഹം കൊടുക്കുന്നതില്‍ ആനന്ദം കണ്ടെത്തൂ: സ്വാമി ഉദിത്‌ ചൈതന്യ

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, July 26, 2014 07:23 hrs UTC



ടെക്‌സാസ്‌: മറ്റുളളവരാല്‍ സ്‌നേഹിക്കപ്പെടേണം എന്നാഗ്രഹിക്കുന്നവരാണ്‌ നാമെല്ലാവരും എന്നാല്‍ മറ്റുളളവര്‍ക്ക്‌ സ്‌നേഹം പകര്‍ന്നു നല്‍കുന്നതിലൂടെ ആനന്ദം കണ്ടെത്തുവാന്‍ നാം എത്രപേര്‍ ശ്രമിക്കുന്നുണ്ട്‌. മറ്റുളളവരില്‍ നിന്നോ, മറ്റുളളവര്‍ക്കുളളതില്‍ നിന്നോ നാം എന്തെങ്കിലും ആഗ്രഹിച്ചാല്‍ അത്‌ ഒരു സ്വാര്‍ത്ഥതയാണെന്ന്‌ വേണമെങ്കില്‍ വ്യാഖ്യാനിക്കാം. മനസ്സില്‍ സ്വാര്‍ത്ഥത നുരഞ്ഞു പൊങ്ങുമ്പോള്‍ ബുദ്ധിയും ശരീരവും ഒരു പോലെ അസ്വസ്‌ഥമാകും. വെളളത്തില്‍ വളളം നില്‍ക്കാതെ വളളത്തില്‍ വെളളം നിറയുകയാണെങ്കില്‍ വളളം മുങ്ങുക തന്നെ ചെയ്യും. ഇതേ അവസ്‌ഥവിശേഷം ഒഴിവാക്കണമെങ്കില്‍ മനസില്‍ തിങ്ങി നിറയുന്ന അനാരോഗ്യകരമായ ചിന്തകള്‍ വെളിയിലേക്ക്‌ കോരിക്കളയുക തന്നെ വേണം. പ്രേമം, മൈത്രി, കൃപ, ഉപേക്ഷ എന്നീ നാലു വിഷയങ്ങളെ അപഗ്രഥിച്ചു സംസാരിച്ച സ്വാമിജി ഓരോ വചസുകളിലൂടേയും കേള്‍വിക്കാരുടെ ഹൃദയത്തെ കീഴടക്കുകയായിരുന്നു.

ജൂലൈ 24 വൈകിട്ട്‌ കേരള അസോസിയേഷന്‍ ഓഫീസില്‍ എത്തി ചേര്‍ന്ന്‌ സ്വാമി ചൈതന്യയെ അസോസിയേഷന്‍ ഭാരവാഹികള്‍ ചേര്‍ന്നു സ്വീകരിച്ചു.

പിന്നീട്‌ നടന്ന സമ്മേളനത്തില്‍ കേരള അസോസിയേഷന്‍ പ്രസിഡന്റ്‌ ബാബു സി. മാത്യു അധ്യക്ഷത വഹിച്ചു. സ്വാമിയുടെ പ്രഭാഷണത്തിനുശേഷം സെക്രട്ടറി റോയ്‌ കൊടുവത്ത്‌ എല്ലാവര്‍ക്കും നന്ദി പറഞ്ഞു. പങ്കെടുത്ത എല്ലാവര്‍ക്കും അസോസിയേഷന്‍ ചായ സല്‍ക്കാരം ഒരുക്കിയിരുന്നു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.