You are Here : Home / USA News

കേരള പെന്തക്കോസ്‌ത്‌ റൈറ്റേഴ്‌സ്‌ ഫോറം നോര്‍ത്ത്‌ അമേരിക്കയ്‌ക്ക്‌ പുതിയ ഭാരവാഹികള്‍

Text Size  

Story Dated: Tuesday, July 08, 2014 10:45 hrs UTC

ഡിട്രോയ്‌റ്റ്‌: നോര്‍ത്ത്‌ അമേരിക്കന്‍ മലയാളി പെന്തക്കോസ്‌ത്‌ എഴുത്തുകാരുടെ കൂട്ടായ്‌മയായകേരള പെന്തക്കോസ്‌ത്‌ റൈറ്റേഴ്‌സ്‌ ഫോറം പുതിയസാരഥികളെ തെരഞ്ഞെടുത്തു. ഡിട്രോയിറ്റില്‍ വെച്ചാണ്‌ പുതിയ ഭാരവാഹികളെ തെരഞ്ഞെടൂത്തത്‌. ജൂലൈ അഞ്ചാതിയതി ശനിയാഴ്‌ച്ച വൈകിട്ട്‌ നടന്ന കെ.പി.ഡബ്ലു.എഫ്‌ സമ്മേളനത്തില്‍എസ്‌.പി.ജേയിംസ്‌ അദ്ധ്യക്ഷത വഹിച്ചു. പുതിയ ഭാരവാഹികളായി പാസ്റ്റര്‍ ബാബുതോമസ്‌ (ന്യൂയോര്‍ക്ക്‌) പ്രസിഡണ്ട്‌, പാസ്റ്റര്‍തോമസ്‌കിടങ്ങാലില്‍ (ന്യൂയോര്‍ക്ക്‌) വൈസ്‌ പ്രസിഡണ്ട്‌, രാജന്‍ ആര്യപ്പള്ളില്‍ (അറ്റ്‌ലാന്റാ) ജനറല്‍സെക്രട്ടറി, പാസ്റ്റര്‍ജോണ്‍ തോമസ്‌ (ഹൂസ്റ്റണ്‍) ജോ. സെക്രട്ടറി, ജോയിസ്‌ പി. മാത്യൂസ്‌ (ടെന്നസ്സി) ട്രഷറര്‍, ഷേര്‍ളിചാക്കോ (സിയാറ്റില്‍) ലേഡീസ്‌കോര്‍ഡിനേറ്റര്‍എന്നിവരെതെരഞ്ഞെടുത്തു. സമ്മേളനത്തില്‍ പാസ്റ്റേഴ്‌സ്‌ജേക്കബ്‌ ജോണ്‍, പി.ജെ. ജെയിംസ്‌, റ്റി.ഡി. ബാബു, എം. കുഞ്ഞപ്പി, ജോ കുര്യന്‍ തുടങ്ങിയവര്‍സംസാരിച്ചു. 2013-ലെ കെ.പി.ഡബ്ല്യു.എഫ്‌ അവാര്‍ഡ്‌ ജേതാക്കള്‍ക്ക്‌ പുരസ്‌കാരവും നല്‍കി. അമേരിക്കയിലെവിവിധ സ്റ്റേറ്റുകളില്‍കെ.പി.ഡബ്ല്യൂ.എഫ്‌ ചാപ്‌റ്ററുകള്‍ ആരംഭിക്കുകയും പ്രവര്‍ത്തനം വിപുലീകരിക്കുകയും ചെയ്യുമെന്ന്‌ പ്രസുഡണ്ട്‌ ബാബുതോമസ്‌, സെക്രട്ടറി രാജന്‍ ആര്യപ്പള്ളില്‍എന്നിവര്‍അറിയിച്ചു.

സാം കുട്ടി മാത്യു, ബിലീവേഴ്‌സ്‌ ജേണല്‍

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.