യാക്കോബ് സ്ലീഹായുടെ ഓര്‍മ്മപ്പെരുന്നാള്‍ ജൂണ്‍ 21, 22 തിയ്യതികളില്‍ ഡാളസ്സില്‍
Text Size
പി .പി .ചെറിയാൻ
p_p_cherian@hotmail.com
Story Dated: Thursday, June 19, 2014 10:36 hrs UTC
ഡാളസ് : സെന്റ് ജെയിംസ് ഓര്‍ത്തഡോക്സ് മിഷന് ചര്‍ച്ചിന്റെ കാവല്‍പിതാവായ വിശുദ്ധ യാക്കോബ് സ്ലീഹായുടെ ഓര്‍മ്മപ്പെരുന്നാള്‍ ജൂണ്‍ 21, 22 തീയ്യതികളില്‍ ഭക്തിപുരസരം ആയിരിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നു. വിശുദ്ധന്റെ പെരുന്നാളില്‍ 21-#ാ#ം തീയതി രാവിലെ 9മണിക്ക് പ്രഭാതനമസ്കാരവും ധ്യാനയോഗവും 22നും തീയ്യതി രാവിലെ 9മണിക്ക് പ്രഭാതനമസ്കാരവും വി.കുര്‍ബാനയും, ധൂപ പ്രാര്‍ത്ഥനയും സ്നേഹവിരുന്നു ഉണ്ടായിരിക്കുന്നതാണ്.
ഭക്തിനിര്‍ഭരമായ ഈ പെരുന്നാളില്‍ വിശുദ്ധന്റെ മദ്ധ്യസ്ഥതയില്‍ അനുഗ്രഹാശിസുകള്‍ പ്രാപിക്കുവാന്‍ എല്ലാ വിശ്വാസികളെയും സ്നേഹപൂര്‍വ്വം ക്ഷണിച്ചുകൊള്ളുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫാ.റ്റെജി ഏബ്രഹാം (469-644-2800).
Comments