You are Here : Home / USA News

ഡാന്‍സിംഗ്‌ ഡാംസല്‍സ്‌ ഡാന്‍സ്‌ ഫെസ്റ്റ്‌ ഒക്ടോബര്‍ 18ന്‌ ; കിക്കോഫ്‌ നടത്തി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, June 18, 2014 10:42 hrs UTC

- ജയ്‌സണ്‍ മാത്യു

 

 

ടൊറോന്റോ : ഡാന്‍സിംഗ്‌ ഡാംസല്‍സ്‌ സംഘടിപ്പിക്കുന്ന `ഡിഡി ഡാന്‍സ്‌ ഫെസ്റ്റ്‌ ` ഒക്ടോബര്‍ 18 ശനിയാഴ്‌ച വൈകുന്നേരം 6 മണിക്ക്‌ ഓക്ക്വില്ലിലുള്ള (Oakville) ദി മീറ്റിംഗ്‌ഹൗസില്‍ (ഠhe Meeting House ) വെച്ച്‌നടക്കും. ഡാന്‍സ്‌ഫെസ്റ്റിന്റെ കിക്കോഫ്‌ ടൊറോന്റോയിലുളള എല്ലാപ്രമുഖ ഡാന്‍സ്സ്‌കൂള്‍അദ്ധ്യാപകരുടെയും സാന്നിദ്ധ്യത്തില്‍, സരിഗ കനേഡിയന്‍ സ്‌കൂള്‍ഓഫ്‌ഇന്ത്യന്‍ മ്യൂസിക ്‌സ്ഥാപകനും, പ്രശസ്‌തവയലിന്‍ സംഗീതജ്ഞനും അഭയദേവിന്റെ കൊച്ചുമകനുമായ ജയദേവന്‍നായര്‍ നിലവിളക്ക്‌കൊളുത്തി ഉദ്‌ഘാടനം ചെയ്‌തു. എറ്റൊബിക്കോക്കിലുള്ള വുഡ്‌ബൈന്‍ബാങ്കറ്റ്‌ ഹാളില്‍നടന്നചടങ്ങില്‍ സാംസ്‌കാരികസംഘടനാ നേതാക്കളായ ബോബിസേവ്യര്‍ , ടോമികൊക്കാട്‌ , തോമസ്‌ കെ തോമസ്‌ , സുദര്‍ശന്‍ മീനാക്ഷിസുന്ദരം ,ഗീതാശങ്കരന്‍ , മേഴ്‌സി ഇലഞ്ഞിക്കല്‍ , ജോബ്‌സണ്‍ ഈശോ, മൃദുല മേനോന്‍ , സീമ ശ്രീകുമാര്‍ എന്നിവര്‍സംബന്ധിച്ചു .

 

വിവിധഡാന്‍സ്‌ സ്‌കൂളുകളെ പ്രതിനിധീകരിച്ച്‌ പ്രീത കണ്ടന്‍ചാത്ത, ഗായത്രിദേവി വിജയകുമാര്‍ , മാല പിഷാരടി , രണ്‌ജിതായ , ബാഷജൈലാനി , സുജാത ഗണേഷ്‌ , ഹരികിഷന്‍ എസ്‌ നായര്‍ എന്നിവരും പങ്കെടുത്തു. ഡാന്‍സ്‌ഫെസ്റ്റിന്റെ സ്‌പോണ്‌സര്‍ഷിപ്പ ്‌ഉദ്‌ഘാടനം ഗ്രാന്‍ ഡ്‌സ്‌പോണ്‌സറായ റീമാക്‌സ്‌ റിയാല്‍റ്റിയിലെ മനോജ്‌കരാത്തയും ഗോള്‍ഡ്‌ സ്‌പോണ്‌സറായ സണ്‌ലൈഫ്‌ ഇന്‍ഷുറന്‍സിലെ സുജിത്‌ നായരും ചെക്കുകള്‍ നല്‍കിനിര്‍വ്വഹിച്ചു . ഇന്ത്യന്‍ ക്ലാസ്സിക്കല്‍ നൃത്തഇനങ്ങളായ ഭരതനാട്യം, കഥക്‌ ,കുച്ചിപ്പുടി ,കഥകളി, മണിപ്പൂരി , മോഹിനിയാട്ടം, ഒഡിസ്സി ,ശാത്രീയ എന്നിവയോടൊപ്പം അര്‍ജെന്റൈന്‍ടാന്‍ഗോ , ബാലറ്റ്‌ ,ടാപ്പ്‌ ,സൂംബാ , വാക്കിംഗ്‌ , സാല്‍സ ,ജാസ്‌ ,ഹിപ്‌ ഹോപ്പ്‌ , മാമ , ബെല്ലി ,ഫ്‌ളെമെന്‍ഗോ തുടങ്ങിയവയും സമ്മേളിപ്പിച്ചുകൊണ്ട ്‌ഒരുനൃത്തവിസ്‌മയ മാണ്ഡാന്‍സ്‌ ഫെസ്റ്റിവലില്‍ ഒരുക്കുക.

 

വിവിധരാജ്യങ്ങളിലെ വിവിധ സംസ്‌കാരങ്ങളിലുള്ള നാടോടിനൃത്തങ്ങളും ഒരേസ്‌റ്റേജില്‍ അണിനിരത്തി ഒരുലോകോത്തര നിലവാരത്തിലുള്ള ഒരുനൃത്ത ദൃശ്യവിരുന്നായിരിക്കും ഇത്‌ . സ്‌ത്രീകളുടെ ദാരിദ്ര്യനിര്‍മാര്‍ജനം ലക്ഷ്യമിട്ടുകൊണ്ടുള്ള ഈധനസമാഹരണ പരിപാടിയില്‍ 100,000 ഡോളര്‍ സമാഹരിക്കാനാണ്‌ പദ്ധതിയിട്ടിരിക്കുന്നത്‌ . ടിക്കറ്റ്‌ വില്‌പനയിലൂടെയും സ്‌പോണ്‌സര്‍ഷിപ്പിലൂ ടെയും മാത്രമാണ്‌ ഇതിനുള്ളതുകകണ്ടെത്തുന്നതെന്നും സംഭാവനകള്‍സ്വീകരിക്കുന്നതല്ലെന്നും മാനേജിംഗ്‌ ഡയറക്ടര്‍ മേരി അശോക്‌ അറിയിച്ചു. `ഏര്‍ളിബേഡ്‌' ടിക്കെറ്റുകള്‍ 10 ഡോളര്‍ നിരക്കില്‍ ഓഗസ്റ്റ്‌ഒന്നുവരെ വെബ്‌സൈറ്റിലൂടെ ഓണ്‌ലൈനില്‍ വാങ്ങാവുന്നതാണ്‌ . അതിനുശേഷം ടിക്കറ്റ്‌ നിരക്കുകള്‍ വര്‍ദ്ധിക്കും . വോളണ്ടിയര്‍ ആകുന്നതിനും , സ്‌പോണ്‌സര്‍ഷിപ്പ്‌ എടുക്കുന്നതിനും , ടിക്കറ്റ്വാങ്ങുന്നതിനും ഡാന്‍സിംഗ്‌ ഡാംസല്‍സിന്റെ ഔദ്യോഗീക വെബ്‌സൈറ്റ്‌ www.ddshows.com സന്ദര്‍ശിക്കുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.