ബ്രോക്കന്‍ബൊ(ഒക്കലഹോമ) : നോര്‍ത്ത് അമേരിക്കാ-യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസനം ഒക്കലഹോമ നോര്‍ത്ത് അമേരിക്കാ-യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസനം ഒക്കലഹോമ മിഷന് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജൂണ്‍ 2 മുതല്‍ 6 വരെ ബ്രോക്കന്‍ ബൊ ഇസ്രായേല്‍ ഫോള്സംക്യാമ്പില് സംഘടിപ്പിച്ച ബൈബിള്‍ ക്യാമ്പും, വെക്കേഷന് ബൈബിള്‍ സ്ക്കൂളും വിജയകരമായി സമാപിച്ചു.
മുതിര്‍ന്നവര്‍ക്കും, കുട്ടികള്‍ക്കും വി.ബി.എസ്സിനോടനുബന്ധിച്ച് ഇവാഞ്ചലിസം, മ്യൂസിക്ക് ഫെസ്റ്റിവല്‍, വിറ്റ്നസ് മീറ്റിങ്ങ്, മെഡിക്കല്‍ മിഷന് എന്നിവ സംഘടിപ്പിച്ചിരുന്നു.
ഒക്കലഹോമയുടെ സമീപ ഇടവകളായ മാര്‍ത്തോമാ ചര്‍ച്ച് ഓഫ് ഡാളസ്(ഫാര്‍മേഴ്സ് ബ്രാഞ്ച്) കരോള്‍ട്ടന്‍ മാര്‍ത്തോമാ ചര്‍ച്ച്, സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ച്, സെഹിയോന്‍ മാര്‍ത്തോമാ ചര്‍ച്ച്, ഹൂസ്റ്റന്‍ & മാര്‍ത്തോമാ ചര്‍ച്ച് എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി. ഭദ്രാസന മിഷന് പ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള റവ.ഡെന്നിസ്, നിര്‍മ്മല അബ്രഹാം, ഒ.സി.അബ്രഹാം, ഡാളസ് യൂത്ത് ചാപ്ളയ്ന്‍ റവ.ജോര്‍ജ്ജ് ജേക്കബ്, റവ.സാം മാത്യൂ, ജസ്റ്റിന്, ഏമി വില്‍സല്‍, ജോജി കോശി, തുടങ്ങിയവര്‍ പഠനക്ലാസ്സുകള്‍ക്ക് നേതൃത്വം നല്കി. റവ.ഒ.സി.എബ്രഹാം, അബ്രഹാം മാത്യൂ, മോനച്ചന്, മോളി സഖറിയ, ഷാജി രാമപുരം തുടങ്ങിയവരും വി.ബി.എസിന് വളണ്ടിയര്‍മാരായിരുന്നു.
Comments