ഫിലാഡല്‍ഫിയ: വടക്കേ അമേരിക്കയിലെ മലയാളം വിഷ്വല്‍-പ്രിന്റഡ് മീഡിയകളില്‍ പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടായ്മ ഫോമാ കണ്‍വന്‍ഷനില്‍ അരങ്ങേറുന്നു. പ്രവാസികളുടെ ഇഷ്ട പത്രങ്ങളായ മലയാളം പത്രം, കേരളാ എക്സ്പ്രസ്, സംഗമം, ആഴ്ചവട്ടം, എമര്‍ജിംഗ് കേരളാ, കൈരളി, മലയാളം വാര്‍ത്ത, മലയാളി, ജയ്ഹിന്ദ് എന്നിവയും ഓണ്‍ലൈന്‍ പത്രങ്ങളായ ഇ- മലയാളി, ജോയിച്ചന്‍ പുതുക്കുളം ഡോട്ട്കോം, അശ്വമേധം, ഇഷ്ട ചാനലുകളായ ഏഷ്യാനെറ്റ്, മലയാളം ഐപി ടിവി, ബൂം ടിവി, കൈരളി, അമൃതാ തുടങ്ങിയ ചാനലുകളുടേയും പ്രതിനിധികളാണ് ഫോമാ കണ്‍വന്‍ഷനില്‍ എത്തുന്നത്.
ഐ.പി.സി.എന്‍.എ പ്രസിഡന്റ് ടാജ് മാത്യു, സെക്രട്ടറി വിന്‍സെന്റ് ഇമ്മാനുവേല്‍, ട്രഷറര്‍ ബിജു കിഴക്കേക്കുറ്റ് തുടങ്ങിയ ഭാരവാഹികളും മുന്‍ നേതാക്കളായ ജോര്‍ജ് ജോസഫ്, ജോസ് കണിയാലി, റെജി ജോര്‍ജ്, മാത്യു വര്‍ഗീസ്, മധു കൊട്ടാരക്കര, ജോസ് ചേന്നിക്കര, സുനില്‍ തൈമറ്റം, പൗലോസ്, രാജു പള്ളം, സുനില്‍ ട്രൈസ്റ്റാര്‍, ജോസ് കാടാപുറം, കിഷോര്‍, ജോര്‍ജ് നടവയല്‍, ഏബ്രഹാം മാത്യു, ജോബി ജോര്‍ജ്, ജിജി കോശി, രാജു ശങ്കരത്തില്‍, എ.സി. ജോര്‍ജ്, ബിജു സഖറിയ, ജിന്‍സ്മോന്‍ സഖറിയ തുടങ്ങി ഒട്ടേറെ പത്രപ്രവര്‍ത്തകരും പങ്കെടുക്കും. മലയാള മനോരമയില്‍ നിന്ന് സന്തോഷ് ജോര്‍ജ്, ഫ്രാന്‍സീസ്, ദീപികയില്‍ നിന്ന് ജോര്‍ജ് കള്ളിവയല്‍ എന്നിവരുടെ സാന്നിധ്യം മീഡിയ സെമിനാറിന് തിളക്കമേകും. സജി ഏബ്രഹാം ചെയര്‍മാനും, ജോര്‍ജ് ജോസഫ് കോര്‍ഡിനേറ്ററും, ജോയിച്ചന്‍ പുതുക്കുളം കോ- ചെയര്‍മാനുമായി മീഡിയ സെമിനാറിന്റെ വിജയത്തിനായി ശക്തമായ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. വെബ്സൈറ്റ്: www.fomaa.com
Comments