You are Here : Home / USA News

ഫോമാ സ്ഥാനാര്‍ഥികളുടെ സൗഹാര്‍ദ്ദ സംഗമം ഫിലാഡല്‍ഫിയയില്‍; ജയിംസ്‌ ഇല്ലിക്കല്‍, തോമസ്‌ റ്റി. ഉമ്മന്‍, സജി കരിമ്പന്നൂര്‍ സംബന്ധിക്കുന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, June 05, 2014 08:55 hrs UTC

  
    
    

ഫിലാഡല്‍ഫിയ: ഫോമാ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക്‌ മത്സരിക്കുന്ന പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനായ തോമസ്‌ റ്റി ഉമ്മന്‍ ഫോമാ അംഗ സംഘടനാ നേതാക്കളുമായി ജൂണ്‍ എട്ടിന്‌ കൂടി ക്കാഴ്‌ച നടത്തുന്നതാണ്‌. അന്നേ ദിവസം ഫോമാ കണ്‍വന്‍ഷന്‍ കമ്മിറ്റി നടക്കുന്ന സീറോ മലബാര്‍ ചര്‍ച്ച്‌ ഓഡിറ്റോറിയത്തിനു സമീപമുള്ള രസവത്‌ (കാഷ്‌മീരി ഗാര്‍ഡന്‍സ്‌) ഇന്ത്യന്‍ റെസ്‌റ്റോറന്റിലാണ്‌ വൈകിട്ട്‌ 6 മണിക്ക്‌ തോമസ്‌ റ്റി ഉമ്മന്‍ മറ്റു പ്രാദേശിക നേതാക്കളോടൊപ്പം യോഗം ചേരുന്നത്‌. പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ മത്സരിക്കുന്ന ജയിംസ്‌ ഇല്ലിക്കലും, ട്രഷറര്‍ സ്ഥാനത്തേക്ക്‌ നില്‌ക്കുന്ന സജി കരിമ്പന്നൂരും യോഗത്തില്‍ സംബന്ധിക്കുന്നതാണ്‌.

അമേരിക്കയില്‍ മലയാളി സമൂഹത്തിനു ശക്തമായ നേതൃത്വം നല്‌കുന്ന ഫോമായുടെ അന്താരാഷ്ട്രീയ കണ്‍വന്‍ഷന്‍ വിജയിപ്പിക്കുന്നതോടൊപ്പം, ഫോമായെ മലയാളി സമൂഹത്തിന്റെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടുന്ന ഒരു മഹാ പ്രസ്ഥാനമായി വളര്‍ത്തിയെടുക്കുന്നതിനും, നൂതനമായ പദ്ധതികള്‍ക്ക്‌ തുടക്കം കുറിക്കുന്നതിനും അവ നടപ്പാക്കുന്നതിനു വേണ്ട സഹകരണം ഉറപ്പാക്കുന്നതിനും ഈ കൂടിക്കാഴ്‌ച ഉപകരിക്കും. പരസ്‌പരമുള്ള സഹകരണം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനു വേണ്ടി പ്രവര്‌ത്തിക്കുന്ന ഒരു ശക്തമായ ദേശീയ നേത്രുത്വം ഉണ്ടാവണം. പ്രവര്‌ത്തിക്കുവാന്‍ ഞാന്‍ ഉണ്ടാവുമെന്നു തോമസ്‌ റ്റി ഉമ്മന്‍ പ്രസ്‌താവിച്ചു. നമുക്ക്‌ കൈകോര്‍ത്തുനിന്ന്‌ ഒരുമയോടെ മുന്നേറാം.

ജൂണ്‍ എട്ടിന്‌ ഞായറാഴ്‌ച വൈകിട്ട്‌ 6.30ന്‌ സ്ഥാനാര്‍ത്ഥികളെ പരിചയപ്പെടാനും, സൗഹാര്‍ദ്ദം പങ്കുവെയ്‌ക്കാനു മുള്ള പരിപാടി സംഘടിപ്പിച്ചിരിക്കുന്നു. ഈ മീറ്റിംഗിലേക്ക്‌ ഫോമയുടെ എല്ലാ ഭാരവാഹികളേയും, പ്രവര്‍ത്തകരേയും, അംഗ സംഘടനാ നേതാക്കളെയും ക്ഷണിച്ചുകൊള്ളുന്നു ഫിലാഡല്‍ഫിയയിലുള്ള ഭരസവത്‌ ഇന്ത്യന്‍ റെസ്‌റ്റോറന്റിന്റെ വിലാസം (Rasvat Indian Restaunt, 9321 Krewstown Rd, Philadelphia, PA 19115, Ph: 267 686 3723)

ഫോമാ കണ്‍വന്‍ഷന്റെ വന്‍ വിജയത്തിനായുള്ള ആലോചനകളും, ഫോമയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടിയുള്ള ചര്‍ച്ചകളും ഇതോടൊപ്പം നടത്തുന്നതാണ്‌. സോഷ്യല്‍ അവറിനു ശേഷം ഡിന്നറും ഉണ്ടായിരിക്കുന്നതാണ്‌ കൂടുതല്‍ വിവരങ്ങള്‌ക്ക്‌ ttofomaa@gmail.com. ബിജു ന്യൂയോര്‍ക്ക്‌ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.