You are Here : Home / USA News

ഡാളസില്‍ പരിശുദ്ധ ദിദിമോസ്‌ ബാവാ അനുസ്‌മരണ ശുശ്രൂഷയും അനുശോചന യോഗവും

Text Size  

Story Dated: Monday, June 02, 2014 08:37 hrs UTC

    
    

ഡാളസ്‌: മലങ്കര സഭയുടെ പരമാധ്യക്ഷനും കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തയുമായിരുന്ന കാലം ചെയ്‌ത പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമാ ദിദിമോസ്‌ പ്രഥമന്‍ (വലിയ ബാവ) കാതോലിക്കാ ബാവയുടെ ദേഹവിയോഗത്തില്‍ ഡാളസ്‌ ഏരിയയിലുള്ള ഓര്‍ത്തഡോക്‌സ്‌ പള്ളികളിലേയും, എക്യൂമെനിക്കല്‍ വൈദീകരുടേയും ഇടവക ജനങ്ങളുടേയും ഏകോപിച്ചുള്ള പ്രാര്‍ത്ഥന മെയ്‌ 26-ന്‌ തിങ്കളാഴ്‌ച വൈകിട്ട്‌ 7 മണിക്ക്‌ സന്ധ്യാ നമസ്‌കാരത്തെ തുടര്‍ന്ന്‌ പരിശുദ്ധ പിതാവിന്റെ സ്‌മാരക ശുശൂഷയും അനുശോചന സമ്മേളനവും ഡാളസ്‌ സെന്റ്‌ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ വെച്ച്‌ നടത്തപ്പെട്ടു.

ഫാ. സി.ജി തോമസ്‌ നേതൃത്വം നല്‍കിയ സമ്മേളനത്തില്‍ ഫാ. രാജു എം. ദാനിയേല്‍ അനുവാദകനായും, ഫാ. സി.ജി. തോമസ്‌ അവതാരകനായും അനുശോചന പ്രമേയം പാസാക്കി. രാജു എം. ദാനിയേല്‍ (മാനേജിംഗ്‌ കമ്മിറ്റി മെമ്പര്‍), ഫാ. രാജേഷ്‌ കെ. ജോണ്‍ (ഡാളസ്‌ ഏരിയ ഓര്‍ത്തഡോക്‌സ്‌ വൈദീക പ്രതിനിധി), ഫാ. വി.എം. തോമസ്‌ (കേരളാ എക്യൂമെനിക്കല്‍ പ്രതിനിധി), ഫാ. മാത്യു അലക്‌സാണ്ടര്‍ (ഡാളസ്‌ ഏരിയാ യൂത്ത്‌ മിനിസ്റ്റര്‍), ഫാ. ജേക്കബ്‌ ബേബി (ഡയോസിസ്‌ മെത്രാപ്പോലീത്തന്‍ പ്രതിനിധി), പരിശുദ്ധ പിതാവിന്റെ സഹോദരന്‍ സി.ടി. ഏബ്രഹാമിന്റെ പുത്രി ജെര്‍ളി ജോര്‍ജ്‌, ജോണ്‍ ഉമ്മന്‍ (പത്തനാപുരം അസോസിയേഷന്‍ സെക്രട്ടറി) എന്നിവര്‍ അനുശോചന സന്ദേശം അറിയിച്ചു. തുടര്‍ന്ന്‌ പരിശുദ്ധ ബാവയ്‌ക്കുവേണ്ടി പ്രത്യേക ശുശ്രൂഷക്രമവും, ധൂപപ്രാര്‍ത്ഥനയും നടത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.