ഡാളസ്: പൗരസ്ത്യ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തയുമായിരുന്ന പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ ദിദിമോസ് പ്രഥമന്‍ വലിയ ബാവായുടെ വേര്‍പാടില്‍ ഡാളസ് വലിയ പള്ളി മാനേജിംഗ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.
ബുധനാഴ്ച രാവിലെ 10 മണിക്ക് പത്തനാപുരം മൗണ്ട് തബോര്‍ ദയറയില്‍ പ്രത്യേകം തയാര്‍ ചെയ്ത കബറിടത്തിലാണ് സംസ്കാരം.
സഭയുടെ പരമാധ്യക്ഷ പദവിയില്‍ അഞ്ചുവര്‍ഷം ഉണ്ടായിരുന്നുള്ളുവെങ്കിലും അഞ്ച് അസോസിയേഷനുകള്‍ നടത്തുകയും, 14 പേരെ മെത്രാപ്പോലീത്തമാരായി വാഴിക്കുകയും ചെയ്തു. പേരുകേട്ട ധ്യാനഗുരു, മികച്ച അധ്യാപകന് എന്നീ നിലകളിലും തിരുമേനി അറിയപ്പെട്ടു.
വലിയ ബാവായുടെ വേര്‍പാടുമൂലം മലങ്കര സഭയ്ക്ക് വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് വലിയ പള്ളി വികാരിയും സഭാ മാനേജിംഗ് കമ്മിറ്റിയംഗവുമായ റവ.ഫാ. രാജു ദാനിയേല്‍ അനുസ്മരിച്ചു. മെയ് 27-ന് വൈകിട്ട് 7 മണിക്ക് ഡാളസ് വലിയ പള്ളിയില്‍ ധൂപ പ്രാര്‍ത്ഥനയും, അനുശോചന യോഗവും ഉണ്ടായിരിക്കുമെന്ന് വികാരി ഫാ. രാജു ദാനിയേല്‍ അറിയിച്ചു.
Comments