You are Here : Home / USA News

"നായര്‍ സംഗമം 2014" ആഗസ്റ്റ് 8, 9, 10 തീയതികളില്‍ വാഷിംഗ്ടണ്‍ ഡി.സി.യില്‍

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Saturday, May 24, 2014 07:52 hrs UTC

 
 
ന്യൂയോര്‍ക്ക്: എന്‍.എസ്.എസ്. ഓഫ് നോര്‍ത്ത് അമേരിക്കയുടെ "നായര്‍ സംഗമം 2014" ആഗസ്റ്റ് 8, 9, 10 തീയതികളില്‍ വാഷിംഗ്ടണ്‍ ഡി.സി.ക്ക് സമീപമുള്ള ഹില്‍റ്റണ്‍ അലക്സാണ്ട്രിയ ഹോട്ടലില്‍ വെച്ച് നടക്കുന്നതാണെന്ന് സംഗമത്തിന്റെ ചുക്കാന്‍ പിടിക്കുന്ന സനില്‍ ഗോപി അറിയിച്ചു. രണ്ടു വര്‍ഷം മുന്‍പ്  ഡാളസ്സില്‍ വെച്ച് മന്മഥന്‍ നായരുടെ നേതൃത്വത്തില്‍ നടന്ന നായര്‍ സംഗമത്തിന്റെ തുടര്‍ച്ചയായി അരങ്ങേറുന്ന ഈ സംഗമം വിപുലമാക്കാന്‍ ജനറല്‍ സെക്രട്ടറി സുധ കര്‍ത്തായുടെ നേതൃത്വത്തില്‍ ഒരു ടീം പ്രവര്‍ത്തിച്ചു വരുന്നു.
 
നോര്‍ത്ത് അമേരിക്കയിലും കാനഡയിലും അധിവസിക്കുന്ന നായര്‍ സമുദായാംഗങ്ങളേയും കുടുംബംഗങ്ങളേയും തമ്മില്‍ പരിചയപ്പെടുത്താനും നായര്‍ പാരമ്പര്യം വരുംതലമുറയിലേക്ക് പകര്‍ന്നു നല്‍കാനുമായി പ്രവര്‍ത്തിക്കുന്ന എന്‍.എസ്.എസ്. ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഈ സംഗമം വിജയിപ്പിക്കുവാന്‍ എല്ലാ നായര്‍ സമുദായാംഗങ്ങളും സഹകരിക്കണമെന്ന് വൈസ് പ്രസിഡന്റ്   ജയപ്രകാശ് നായര്‍ അഭ്യര്‍ത്ഥിച്ചു.
 
"നായര്‍ സംഗമം 2014 " ന്റെ വിശദവിവരങ്ങള്‍ വൈകാതെ തന്നെ എല്ലാ സമുദായാംഗങ്ങളെയും അറിയിക്കുന്നതാണെന്ന് സനില്‍ ഗോപി അറിയിച്ചു.

   

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.