ഷിക്കാഗോ . ഒരു പൊലീസുകാരന്റെ മുഖത്ത് ഇടിക്കുകയും മറ്റൊരു പൊലീസുകാരനെ തലകൊണ്ട് ബട്ട് ചെയ്യുകയും ചെയ്ത ഇന്ത്യാക്കാരന് 46 വയസുളള പട്ടേലിനെ പൊലീസ് അറസ്റ്റ് ചെയ്തു.
മെയ് 10 ശനിയാഴ്ച കുക്ക് കൌണ്ടി ജഡ്ജി ലോറാ മേരി സുളളിയാന്റെ മുമ്പില്‍ ഹാജരാക്കിയ പ്രതിക്ക് 55,000 ഡോളറിന്റെ ജാമ്യം അനുവദിച്ചു.
സംഭവം ഇങ്ങനെ മെയ് 8 വ്യാഴാഴ്ച ഈസ്റ്റ് വുഡില്‍ താമസിക്കുന്ന 37 വയസുളള സ്ത്രീയുടെ വീട്ടില്‍ അതിക്രമിച്ചു കടന്ന് ബഹളം വെച്ച പട്ടേലിനെ കോടതി ഈ വീട്ടില്‍ കടക്കുന്നതിന് വിലക്കു ഏര്‍പ്പെടുത്തിയിരുന്നു.
വിലക്ക് ലംഘിച്ച് വീണ്ടും സ്ത്രീ താമസിക്കുന്ന വീട്ടില്‍ കയറി മുടിയില്‍ കുത്തിപ്പിടിച്ച് ദേഹോപദ്രവം ഏല്പിച്ചതിനെ തുടര്‍ന്നാണ് പൊലീസ് എത്തിയത്.
പട്ടേലിനെ കയ്യാമം വെയ്ക്കുന്നതിനിടെയാണ് രണ്ട് പൊലീസുകാരേയും പ്രതി ആക്രമിച്ചത്.
കണ്ണിനും, മൂക്കിനും പരിക്കേറ്റ പൊലീസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു പ്രാഥമിക ചികിത്സയ്ക്കുശേഷം വിട്ടയച്ചു. തലകൊണ്ട് ഇടിച്ചതിനാല്‍ തലക്ക് പരിക്കേറ്റ പട്ടേലിനേയും ആശുപത്രിയില്‍ ചികിത്സ നല്കി വിട്ടയച്ചു.
ശനിയാഴ്ച കോടതിയില്‍ ഹാജരാക്കിയ പ്രതി ഇന്ത്യന്‍ കോണ്‍സലേറ്റില്‍ തന്റെ അറസ്റ്റ് അറിയിക്കേണ്ടതില്ലെന്ന് പറഞ്ഞതായി കോടതി രേഖകളില്‍ ല””ക്ഷ്യമാക്കിയിരിക്കുന്നു.
ഡങ്കില്‍ സോണറ്റ് സ്റ്റോറില്‍ കാഷ്യറായി ജോലി ചെയ്യുകയാണ് പട്ടേല്‍.
Comments