ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ ആരംഭിച്ച വൈസ്മെന്‍സ് ക്ലബ് ഇന്റര്‍നാഷണലിന്റെ രണ്ടാമത്തെ ലോംഗ് ഐലന്റ് ക്ലബായ ഫ്ളോറല്‍ പാര്‍ക്ക് ക്ലബിന്റെ ഔപചാരികമായ ചാര്‍ട്ടര്‍ സെറിമണി മെയ് മൂന്നാം തീയതി ശനിയാഴ്ച ടൈസന് സെന്ററില്‍ വെച്ച് നടത്തപ്പെട്ടു.
വൈസ്മെന്‍സ് ഇന്റര്‍നാഷണല്‍ യു.എസ് ഏരിയാ പ്രസിഡന്റ് ഡെബി റെഡ്മണ്ട് സമ്മേളനം ഉദ്ഘാടനം ചെയ്തു. നോര്‍ത്ത് അറ്റ്ലാന്റിക് റീജിയണല്‍ ട്രഷറര്‍ എലനോര്‍ കാംബെല്‍, ലോംഗ്ഐലന്റ് ക്ലബ് പ്രസിഡന്റ് ഷാജു സാം, ലോംഗ്ഐലന്റ് ക്ലബ് സെക്രട്ടറി മാത്യു ചാമക്കാല, ഫ്ളോറല്‍ പാര്‍ക്ക് ക്ലബ് പ്രസിഡന്റ് പോള്‍ ചുള്ളിയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
യു.എസ് ഏരിയ പ്രസിഡന്റ് ഡെബി റെഡ്മണ്ട് പുതിയ ക്ലബിന്റെ സാരഥികളായ പോള്‍ ചുള്ളിയില്‍ (പ്രസിഡന്റ്), കോരസണ്‍ വര്‍ഗീസ് (സെക്രട്ടറി), ജിക്കു ജേക്കബ് (ട്രഷറര്‍), അലക്സാണ്ടര്‍ മേലേതില്‍ (വൈസ് പ്രസിഡന്റ്), ചെറിയാന് എം. ജോര്‍ജ് (ജോ. സെക്രട്ടറി) എന്നിവരെ ഔദ്യോഗിക സ്ഥാന ചിഹ്നങ്ങള്‍ അണിയിക്കുകയും, ചാര്‍ട്ടര്‍ നിയമങ്ങള്‍ വിശദീകരിക്കുകയും ചെയ്തു. ലോംഗ് ഐലന്റില്‍ രണ്ടാമതായി രൂപപ്പെട്ട ക്ലബാണ് ഫ്ളോറല്‍പാര്‍ക്ക് ക്ലബ്.
സേവനത്തിന് മുന്‍തൂക്കം നല്കുന്ന ഈ ക്ലബ് സാമൂഹിക പ്രതിബദ്ധതയ്ക്ക് ഊന്നല്‍ നല്‍കണമെന്നും ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലേയും മനുഷ്യ ജനതയുടെ പുരോഗതിയും ഉന്നതിയും ലക്ഷ്യമാക്കി പ്രവര്‍ത്തക്കണമെന്നും യു.എസ് ഏരിയാ പ്രസിഡന്റ് ഉത്ബോധിപ്പിച്ചു.
ജേക്കബ് വര്‍ഗീസിന്റെ നേതൃത്വത്തില്‍ കോര്‍ത്തിണക്കിയ കലാപരിപാടികളും നടത്തപ്പെട്ടു. അന്തര്‍ദേശീയ പ്രസിഡന്റിന്റെ സന്ദേശം ഡോ. അലക്സ് മാത്യുവും, അന്തര്‍ദേശീയ സെക്രട്ടറിയുടെ സന്ദേശം ബിനു ജോണും വായിച്ചു.
റോഷന് വര്‍ഗീസ് മാസ്റ്റര്‍ ഓഫ് സെറിമണിയായിരുന്നു. സെക്രട്ടറി കോരസണ്‍ വര്‍ഗീസ് നന്ദി പ്രകാശിപ്പിച്ചു.
Comments