ഗാനവസന്തങ്ങളെത്തി; ഹൂസ്റ്റണ്‍ മലയാളികള്‍ ഗാനമധുരിമക്ക് കാതോര്‍ക്കുന്നു
Text Size
ജോര്‍ജ്ജ് തുമ്പയില്‍
thumpayil@aol.com
Story Dated: Friday, May 02, 2014 10:24 hrs UTC
ഹൂസ്റ്റണ്‍ : മലയാളത്തിന്റെ പ്രിയ താരങ്ങള്‍ ഹൂസ്റ്റണില്‍ ടച്ച് ഡൗണ്‍ ചെയ്തു. 'ദാസേട്ടന് യെസ്റ്റര്‍ഡേ ടുഡേ'യുടെ ഉദ്ഘാടന പ്രോഗ്രാമില്‍ പങ്കെടുക്കുന്നതിനാണ് താരഗായകരും വാദ്യോപകരണ വിദഗ്ദരും ഹൂസ്റ്റണില്‍ എത്തിയത്. പത്മഭൂഷണ്‍ ഡോ.കെ.ജെ. യേശുദാസ്, വിജയ് യേശുദാസ്, ശ്വേതാ മോഹന്‍ എന്നിവര്‍ കുടുംബത്തോടൊപ്പം രമ്യാ നമ്പീശന് അച്ഛനൊപ്പവുമാണ് എത്തിയത്. യാത്രാക്ഷീണമൊന്നും വക വയ്ക്കാതെ എല്ലാവരും ചേര്‍ന്നുള്ള റിഹേഴ്സല്‍ സെഷനുകള്‍ തുടങ്ങുകയും ചെയ്തു.
ഹെഡ്ജ് എന്റര്ടെയിന്റ്മെന്റ് സാരഥി സജിയുടെ നേതൃത്വത്തില്‍ ഹെഡ്ജ് ഭാരവാഹികളും, സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്സ് ഇടവക ഭാരവാഹികളും ചേര്‍ന്ന് എതിരേറ്റു.
മെയ് 3 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് ഹൂസ്റ്റണിലെ അരീനാ തീയേറ്ററിലാണ് സ്വരരാഗ ഗംഗാപ്രവാഹമായി മലയാളത്തിന്റെ ശബ്ദസുദഗത അലയടിക്കുന്നത്.
Comments