You are Here : Home / USA News

ഫൊക്കാനാ നാഷണല്‍ കമ്മിറ്റിയിലേക്ക് ശ്രീകുമാര്‍ ഉണ്ണിത്താന്‍ മത്സരിക്കുന്നു

Text Size  

Story Dated: Friday, April 18, 2014 09:06 hrs EDT

 
 
ന്യൂയോര്‍ക്ക്: ഫൊക്കാനാ നാഷണല്‍ കമ്മിറ്റിയിലേക്ക് ശ്രീകുമാര്‍ ഉണ്ണിത്താന്‍ മത്സരിക്കുന്നതായി അദ്ദേഹം ഒരു പ്രസ്താവനയില്‍ അറിയിച്ചു. 
 
കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ സാമൂഹിക-സാംസ്കാരിക മണ്ഡലങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന വ്യക്തിയാണ് ശ്രീകുമാര്‍.
 
വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ കെ.എസ്.യുവില്‍ കൂടി പൊതുപ്രവര്‍ത്തന രംഗത്തെത്തിയ ശ്രീകുമാര്‍ കെ.എസ്.യു താലൂക്ക് സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്, ബ്ലോക്ക് പ്രസിഡന്റ് എന്നീ നിലകളില്‍ കേരളത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. തുടര്‍ന്ന് അമേരിക്കയില്‍ എത്തിയ അദ്ദേഹം വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ മുന്‍ സെക്രട്ടറി, കമ്മിറ്റി മെമ്പര്‍, ഫൊക്കാന ഹൂസ്റ്റണ്‍ കണ്‍വെന്‍ഷന്‍ ജനറല്‍ കണ്‍വീനര്‍, എന്‍.ബി.എ മുന്‍ കമ്മിറ്റി മെമ്പര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ വൈസ് പ്രസിഡന്റ്, കെ.എച്.എന്‍.എ ജോ. സെക്രട്ടറി, ഫൊക്കാന നാഷണല്‍ കമ്മിറ്റി ഓഡിറ്റര്‍, എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.
 
പ്രവര്‍ത്തി പരിചയം കൊണ്ടും, പ്രാഗത്ഭ്യം കൊണ്ടും എന്തുകൊണ്ടും ആ സ്ഥാനത്തിന് താന്‍ യോഗ്യനാണെന്നും, കൂടുതല്‍ ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങളില്‍ കൂടി ഫൊക്കാനയെ ജനഹൃദയങ്ങളില്‍ എത്തിക്കാന്‍ തന്നാലാവുംവിധം പരിശ്രമിക്കുമെന്നും ശ്രീകുമാര്‍ അറിയിച്ചു. ശ്രീ ശ്രീകുമാറിന് വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ പിന്തുണ ഇതിനോടകം ലഭിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More