You are Here : Home / USA News

സേക്രട്ട്‌ ഹാര്‍ട്ട്‌ ക്‌നാനായ ഇടവകയിലെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം ഏപ്രില്‍ 27-ന്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, April 17, 2014 05:41 hrs EDT

താമ്പാ: സേക്രട്ട്‌ ഹാര്‍ട്ട്‌ ക്‌നാനായ കത്തോലിക്കാ ഇടവകയിലെ ഈവര്‍ഷത്തെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും സ്ഥൈര്യലേപന സ്വീകരണവും ഏപ്രില്‍ 27-ന്‌ ഞായറാഴ്‌ച നടത്തപ്പെടുന്നു. അന്നേദിവസം രാവിലെ 10-ന്‌ ആരംഭിക്കുന്ന വിശുദ്ധ കുര്‍ബാനയോടനുബന്ധിച്ചായിരിക്കും ദിവ്യകാരുണ്യ സ്വീകരണവും സ്ഥൈര്യലേപന സ്വീകരണവും നടത്തപ്പെടുന്നത്‌.

ദിവ്യബലിക്കുശേഷം ഇടവകയിലെ പള്ളിയങ്കണത്തിന്‌ പുതുതായി പണികഴിപ്പിച്ച വൈദീകമന്ദിരത്തിന്റെ വെഞ്ചരിപ്പ്‌ കര്‍മ്മവും നടത്തപ്പെടുന്നതാണ്‌. ചടങ്ങുകള്‍ക്ക്‌ മുഖ്യകാര്‍മികത്വം വഹിക്കുന്നത്‌ ഷിക്കാഗോ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ രൂപതയുടെ ക്‌നാനായ റീജിയന്‍ വികാരി ജനറാളും, ലോസ്‌ ആഞ്ചലസ്‌ സെന്റ്‌ പയസ്‌ 10 ക്‌നാനായ കത്തോലിക്കാ ഇടവക വികാരിയുമായ റവ.ഫാ. തോമസ്‌ മുളവനാല്‍ ആയിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: വികാരി റവ.ഫാ. പത്രോസ്‌ ചമ്പക്കര (813 516 2916). എബി മണലേല്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More