You are Here : Home / USA News

അമേരിക്കയില്‍ ഡീന്‍ കുര്യാക്കോസിനായി സ്‌ക്വാഡ്‌ വര്‍ക്ക്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, April 07, 2014 11:23 hrs UTC

 

വാഷിംഗ്‌ടണ്‍ ഡി.സി: വാഷിംഗ്‌ടണിലെ സംസ്ഥാനങ്ങളായ വെര്‍ജീനിയ, മേരിലാന്റ്‌, ഡിസി തുടങ്ങിയ മേഖലയിലുള്ള ഇടുക്കി മണ്ഡലത്തില്‍ വീടുള്ള പ്രവാസികളുടെ വീടുകളില്‍ എത്തിയും, ബന്ധുക്കളെയും സുഹൃത്തുക്കളെയും ഫോണില്‍ വിളിച്ചും മറ്റും വോട്ട്‌ അഭ്യര്‍ത്ഥിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ഡീന്‍ കുര്യാക്കോസിന്റെ സുഹൃത്തുക്കളുടെ നേതൃത്വത്തില്‍ ഇവിടെ നടന്നുവരുന്നു.

മൂന്നു കുടുംബയോഗങ്ങളാണ്‌ ഇതുവരെ ഈ പ്രദേശങ്ങളില്‍ നടത്തിയത്‌ ഇനിയുള്ള എല്ലാ ദിവസ ങ്ങളിലും വീടുകളില്‍ വോട്ടഭ്യര്‍ത്ഥനയുമായി പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കുമെന്ന്‌ നേതൃത്വം നല്‍കുന്ന ജോബി സെബാസ്റ്റ്യന്‍, ഷോജി പാപ്പച്ചന്‍ തുടങ്ങിയവര്‍ പറഞ്ഞു.

രാഷ്ട്രീയത്തില്‍ സജീവമായി നില്‍ക്കുമ്പോഴും ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം നേടിയ ഡീന്‍ മിടുക്കനായ യുവ നേതാവാണെന്ന്‌ എല്ലാവരും പറഞ്ഞു. ഡീന്‍ വിജയിച്ചു വരട്ടെ എന്നാശംസിച്ച എല്ലാവരും നാട്ടിലേക്കു വിളിച്ച്‌ വോട്ട്‌ അഭ്യര്‍ത്ഥിക്കുന്ന തിരക്കിലായിരുന്നു.


 
 
 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.