You are Here : Home / USA News

ശാന്തിഗിരിയുടെ ഉന്നതി

Text Size  

Story Dated: Monday, April 07, 2014 04:47 hrs UTC

സിബിന്‍ തോമസ്‌

ആത്മിയ-സാമൂഹിക-സാംസ്കാരിക മേഖലകളില്‍ ഹിമാലയത്തെക്കന്‍ വലിയ ഗിരിയായി മാറുകയാണ്‌  തിരുവനന്തപുരം ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ്‌ സെക്രട്ടറിയും പ്രവാസി മലയാളി ഫെഡറേഷന്‍ രക്ഷാധികാരിയുമായ സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി. സാമൂഹിക രംഗത്തും ആരോഗ്യരംഗത്തും പരിവര്‍ത്തനോന്‍മുഖമായ ഈ മാറ്റങ്ങള്‍ക്കാണ് അദ്ദേഹം നേതൃത്വം നല്‍കിക്കൊണ്ടിരിക്കുന്നത്.

1969–ല്‍ നവജോതി ശ്രീ കരുണാകര ഗുരുവാണ്‌ ശാന്തിഗിരി ആശ്രമം സ്ഥാപിച്ചത്‌. 94 അടി ഉയരത്തില്‍ വിരിഞ്ഞ താമരയുടെ മാത്യകയില്‍ പര്‍ണ്ണശാല നിര്‍മ്മിച്ച്‌ ശാന്തിഗിരി 2010–ല്‍ ലോകശ്രദ്ധ നേടിയിരുന്നു. കേരളത്തിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും ദുബായിലുമായി ശാന്തിഗിരിയുടെ വിവിധ ശാഖകള്‍ പ്രവര്‍ത്തിക്കുന്നു.

ആയുര്‍വേദ സിദ്ധവൈദ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ശാന്തിഗിരി ആശ്രമം ഒരു സമ്പൂര്‍ണ്ണ ആത്മീയ ശാലയാണ്‌. നാനാ ജാതി മതസ്ഥര്‍ ഒരുമിച്ചു കൂടുന്ന ഒരു ആത്മീയ കേന്ദ്രമായി ശാന്തിഗിരി ആശ്രമം മാറിയിരിക്കുന്നു. വര്‍ഗീയതയുടെയും മതഭ്രാന്തിന്റെയും നിഴലുകള്‍ വീണുകിടക്കുന്ന ജനത്തെ ഭാതമണ്ണില്‍ മാനവികതയുടെ ആദര്‍ശമായി ഉയര്‍ത്തിപ്പിടിക്കാനാണ്‌ ശാന്തിഗിരി ആശ്രമം ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

ആഗ്രഹങ്ങളും തൃഷ്‌ണകളും ത്യജിച്ചുളള ജീവിതമാണ്‌ സന്യാസം. സ്വന്തം നാടിന്റെ ആരോഗ്യത്തിനും ആത്മീയ പുരേഗതിക്കും വേണ്ടി അഹോരാത്രം പ്രവര്‍ത്തിക്കുന്ന ശ്രീ. ഗുരുരത്‌നം ജ്ഞാന തപസ്വികള്‍ ശാന്തിഗിരിയുടെ പുണ്യമാണ്‌. നിരാലമ്പരെ സഹായിക്കുന്നതിനും സാമൂഹികമായ പുരോഗതിയിലാക്കുന്നതിനുവേണ്ടിയും അദ്ദേഹം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അനന്യസാധാരണമായ ഊര്‍ജത്തോടെയാണ്‌ സമൂഹം ഏറ്റെടുത്തുകൊണ്ടിരിക്കുന്നത്‌.

മതസൌഹാര്‍ദ്ദം നിലനിര്‍ത്തുന്നതിനും ചീഞ്ഞളിഞ്ഞ മര്‍ത്യവ്യവസ്ഥയെ പുതുക്കുന്നതിനും വേണ്ടി സ്വാമികള്‍ തന്റെ തിരക്കിനിടയിലും സമയം കണ്ടെത്തുന്നുണ്ട്‌. നവജ്യോതി കരുണാകര ഗുരുവിന്റെ ശിക്ഷ്യനാണ്‌ ഗുരുരത്‌നം ജ്ഞാന തപസ്വി. ഗുരുവിന്റെ അനുഗ്രഹത്തോടുകൂടി ആയിരുന്നു ജ്ഞാന തപസ്സ്വിയുടെ എല്ലാ പ്രവര്‍ത്തനങ്ങളും.

അനുദിനം മാറിക്കൊണ്ടിരിക്കുന്ന സാമൂഹിക വ്യവസ്ഥതികള്‍ക്കിടയില്‍ ശാന്തിഗിരിയെ ശാന്തിയുടെ തുരുത്തായും മാനവികതയുടെ മഹാഗോപുരമായും നിലനിര്‍ത്തുന്നതില്‍ സ്വാമിജിയുടെ പങ്ക്‌ വളരെ വലുതാണ്‌.  അദ്ദേഹത്തിന്റെ കര്‍മ്മപഥത്തില്‍ ഇപ്പോള്‍ എത്തപ്പെട്ടിരിക്കുന്ന പ്രവാസി മലയാളി ഫെഡറേഷന്‍ രക്ഷാധികാരി സ്ഥാനത്തോടുകൂടി സംഘടനക്ക് നവോന്മേഷം നല്‍കുവാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. ഉടന്‍ തന്നെ സംഘടനയുടെ ആഗോള കണ്‍വെന്‍ഷന്‍ കേരളത്തില്‍ വച്ച് നടത്തുന്നതിനുള്ള ശ്രമത്തിലുമാണ് സ്വാമിജി ഇപ്പോള്‍.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.