You are Here : Home / USA News

ഷിക്കാഗോ മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ ഏകദിന ധ്യാനം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, April 05, 2014 06:08 hrs EDT

 

ഷിക്കാഗോ: ഏപ്രില്‍ മാസം 12-ന്‌ ശനിയാഴ്‌ച രാവിലെ 10 മണി മുതല്‍ എവന്‍സ്റ്റണിലുള്ള (1208 Ashland Ave, Evanston, IL 60202) മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ വെച്ച്‌ ഏകദിന ധ്യാനം നടത്തപ്പെടുന്നു.

കര്‍ത്താവിന്റെ പീഢാസഹനത്തെക്കുറിച്ച്‌ ധ്യാനിക്കുന്നതിനും അത്മീയ വിശുദ്ധീകരണത്തിനുമായി ഒരുക്കുന്ന ഈ ധ്യാനത്തിന്‌ നേതൃത്വം നല്‍കുന്നത്‌ ഷിക്കാഗോ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ കത്തീഡ്രല്‍ വികാരിയും, ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ പ്രസിഡന്റുമായ ഫാ. ജോയി ആലപ്പാട്ടാണ്‌. വിശുദ്ധ കുമ്പസാരത്തിനുള്ള അവസരവും ക്രമീകരിച്ചിട്ടുണ്ട്‌.

പീഢാനുഭവ ആഴ്‌ചയിലെ ക്രമീകരണങ്ങള്‍:

ഓശാന ഞായര്‍: രാവിലെ 10 മണിക്ക്‌ ഓശാന ശുശ്രൂഷ, വി. കുര്‍ബാന.

തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ വൈകിട്ട്‌ 7 മണിക്ക്‌ സന്ധ്യാപ്രാര്‍ത്ഥന, വി. കുര്‍ബാന.

പെസഹാ വ്യാഴം: വൈകിട്ട്‌ 7 മണിക്ക്‌ പെസഹാ ശുശ്രൂഷകള്‍, വി. കുര്‍ബാന.

ദുഖവെള്ളി ശുശ്രൂഷകള്‍ രാവിലെ 9 മണിക്ക്‌.

ദുഖശനി: രാവിലെ 9 മണിക്ക്‌ ദുഖശനി ശുശ്രൂഷകള്‍, വി കുര്‍ബാന, സകല പരേതര്‍ക്കുമുള്ള പ്രാര്‍ത്ഥന.

ഉയിര്‍പ്പ്‌: ശനിയാഴ്‌ച വൈകിട്ട്‌ 7 മണിക്ക്‌ ഉയിര്‍പ്പിന്റെ ശുശ്രൂഷകള്‍, വി. കുര്‍ബാന.

വിശ്വാസത്തില്‍ വളരുവാനും ഈ ആത്മീയ അനുഭവനത്തില്‍ പങ്കുചേരുന്നതിനുമായി ഏവരേയും ഇടവക വികാരി ഫാ. മാത്യു പെരുമ്പള്ളിക്കുന്നേല്‍ സ്വാഗതം ചെയ്‌തു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: റവ. ഫാ. മാത്യു പെരുമ്പള്ളിക്കുന്നേല്‍ (847 477 8559), ബഞ്ചമിന്‍ തോമസ്‌ (സെക്രടട്‌റി) 847 529 4600, രാജു വിന്‍സെന്റ്‌ (ട്രഷറര്‍) 630 890 7124.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More