You are Here : Home / USA News

ഡോവര്‍ സെന്റ് തോമസില്‍ കോണ്‍ഫറന്‍സ് കിക്കോഫ്

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Wednesday, April 02, 2014 10:53 hrs UTC


                
        
ഡോവര്‍ (ന്യുജഴ്സി) . ഫാമിലി കോണ്‍ഫറന്‍സ് റജിസ്ട്രേഷന്‍ കിക്കോഫ് ഡോവര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ഇടവകയില്‍ നടന്നു. മാര്‍ച്ച് 30 ഞായറാഴ്ച നടന്ന ചടങ്ങില്‍ വികാരി ഫാ. ഷിബു ഡാനിയല്‍ ആമുഖ പ്രസംഗം നടത്തി. ഉദ്ഘാടനം നിര്‍വ്വഹിച്ച ഭദ്രാസന കൌണ്‍സില്‍ അംഗം ഷാജി വര്‍ഗീസ് കോണ്‍ഫറന്‍സിന്റെ നടത്തിപ്പിനെക്കുറിച്ചും.  ഭദ്രാസന പ്രവര്‍ത്തനങ്ങളെയും വികസനോത്മുഖമായി പദ്ധതിയിട്ടിരിക്കുന്ന പ്രോജക്ടുകളെപറ്റിയും വിശദമായി സംസാരിച്ചു. ആകമാന സഭയുടെ നെടുംതൂണുകളിലൊന്നായ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനം, അധ്യക്ഷനായ സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പൊലീത്തയുടെ  നേതൃത്വ പാടവവും വൈശിഷ്ട്യമായ ദീര്‍ഘവീക്ഷണവും മൂലം വികസനപാതയില്‍ ഏറെ മുന്നിലാണെന്ന് ഷാജി വര്‍ഗീസ് സൂചിപ്പിച്ചു.

പിയര്‍ പ്രഷറും ജീവിക്കുന്ന ചുറ്റുപാടുകളുടെ സ്വാധീനവും മൂലം വിശ്വാസ ജീവിതത്തില്‍ നിന്നും യുവജനത മാറിപ്പോയിക്കൊണ്ടിരിക്കുകയാണെങ്കിലും ഭദ്രാസനത്തില്‍ ജനിച്ചു വളരുന്ന യുവജനങ്ങളെപ്പറ്റി ശുഭാപ്തി വിശ്വാസമാണ് ഭദ്രാസന നേതൃത്വത്തിലുളളത്. പത്തിലധികം യുവജനങ്ങളാണ് വിവിധ സെമിനാരികളില്‍ ആദ്യവാസനം നടത്തുന്നത്. കാലം ചെയ്ത മാത്യൂസ് മാര്‍ ബര്‍ണബാസ് മെത്രാപ്പൊലീത്തായുടെ സ്മരണ നില നിര്‍ത്തുന്നതിനായുളള റിട്രീറ്റ് സെന്റര്‍ പ്രൊജക്ട് അധികം താമസിയാതെ  കിക്കോഫ് ചെയ്യും. ഫാമിലി കോണ്‍ഫറന്‍സ് ഓരോ വര്‍ഷവും പുതിയ തലമുറകളിലേക്ക് കടക്കുന്നു. ഒട്ടനവധി കുടുംബാംങ്ങളില്‍ നിന്നും  ഷാജി വര്‍ഗീസ് റജിസ്ട്രേഷന്‍ ഫോമുകള്‍ സ്വീകരിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.