ഷിക്കാഗോ: കേരളത്തിലെ ക്രിസ്ത്യാനികളുടെ ഒരു വീരേതിഹാസത്തിനൊപ്പം മലയാള സാഹിത്യത്തിലേയും വിശ്വസാഹിത്യത്തിലേയും തന്നെ ഒരു ഉത്തമ കൃതിയാണ് പാറേമ്മാക്കല്‍ തോമാ കത്തനാരുടെ `വര്‍ത്തമാനപുസ്തകം' (1785) എന്ന കൃതിയെന്ന് സമര്‍ത്ഥിച്ചുകൊണ്ട് പണ്ഡിതനും വാഗ്മിയുമായ പ്രൊഫസ്സര്‍ എ.കെ.ബി പിള്ള ഏപ്രില്‍ 13-ന് ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് ക്വീന്‍സ് ബ്രാഡോക് അവന്യൂവിലുള്ള കേരളാ കള്‍ച്ചറല്‍ അസോസിയേഷന് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആഭിമുഖ്യത്തില്‍ പ്രബന്ധം അവതരിപ്പിക്കും.
പോര്‍ച്ചുഗീസ് പീഡനം അവസാനിപ്പിക്കാന്‍ കേരളത്തിലെ ക്രിസ്ത്യാനികളുടെ പ്രതിനിധിയായി മാര്‍പാപ്പയെ കാണാന്‍ റോമിലേക്ക് പോയതും അനുബന്ധമായുണ്ടായ മഹായജ്ഞവുമാണ് പ്രൊഫ.എ.കെ.ബിയുടെ പഠനം. സമകാലീന പ്രസക്തിയുള്ള ഈ ചര്‍ച്ചയിലേക്ക് ഏവരേയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
Comments