You are Here : Home / USA News

വിന്‍സെന്റ് ബോസ് മാത്യു ഫോമാ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, March 27, 2014 11:40 hrs UTC

 
 

ലോസാഞ്ചല്‍സ് : മാര്‍ച്ച് 25 നു കൂടിയ ഫോമാ വെസ്‌റ്റേണ്‍ റീജിയന്‍ മീറ്റിംഗില്‍ വിന്‍സെന്റ് ബോസ് മാത്യുവിനെ ഫോമാ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു.

ഫോമയിലെ ഏറ്റവും വലിയ റീജിയനായ വെസ്റ്റ് കോസ്റ്റ് റീജിയന്റെ പ്രാതിനിത്യം ഫോമായുടെ ദേശീയ നേതൃത്വത്തില്‍ ഉണ്ടാവണമെന്നും, അതിന്റെ ആവശ്യകത റീജിയന്റെ പ്രവര്‍ത്തന മണ്ഡലത്തില്‍ അത്യന്താപേക്ഷിതമാണന്നും പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി.

ജോണ്‍ ടൈറ്റസ ്(സിയാറ്റില്‍), റെനി പൗലോസ് (സാന്‍ ഫ്രാന്‍സിസ്‌കോ), സജീവ് വേലായുധന്‍ (ലോസാഞ്ചല്‍സ്), റോഷന്‍ (സിയാറ്റില്‍), ജോസഫ് ഔസോ (ലോസാഞ്ചല്‍സ്), സാം ഉമ്മന്‍ (ലോസാഞ്ചല്‍സ്) എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. വിന്‍സെന്റ് ബോസ് മാത്യുവിനു വേണ്ട എല്ലാ സഹായ സഹകരണങ്ങളും വാഗ്ദാനം ചെയ്യുന്നതായി ഫോമാ വെസ്‌റ്റേണ്‍ റീജിയന്‍ വൈസ് പ്രസിഡന്റ് പന്തളം ബിജു തോമസ് അറിയിച്ചു.


ഫോമയുടെ തുടക്കം മുതല്‍ സജീവമായി പ്രവര്‍ത്തന രംഗത്തുള്ള വിന്‍സന്റ് ബോസ് ഫൊക്കാനയിലും സജീവമായിരുന്നു. സംഘടനയുടെ പിളര്‍പ്പിന്റെ സമയത്ത് കേസ് നടത്താനും മറ്റും രംഗത്തുണ്ടായിരുന്നു.
വിവിധ സംഘടനകളില്‍ നേത്രു രംഗത്തു പ്രവര്‍ത്തിച്ച വിന്‍സന്റ് കലാരംഗത്തും പ്രവര്‍ത്തിക്കുന്നു. ബ്യൂട്ടി പാജന്റ് അടക്കം പല കലാമത്സരങ്ങളുടെയും ജഡ്ജിംഗ് പാനലില്‍ അംഗമായി.
തെരഞ്ഞെടുപ്പില്‍ മത്സരമാണു ഒരു സംഘടനയുടെ കരുത്ത് തെളിയിക്കുന്നതെന്നു വിന്‍സന്റ് ചൂണ്ടിക്കാട്ടി.

ഫോമാ ജുഡിഷ്യല്‍ കമ്മിറ്റി വൈസ് ചെയര്‍ ആയും മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയവൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു. പിറവം പ്രവാസി ഗ്ലോബല്‍ അസോസിയേഷന്‍ പ്രസിഡന്റ് എന്ന നിലയില്‍ പിറവം നിവാസികല്‍ക്ക് 500-ഓളം സ്‌കോളര്‍ഷിപ്പുകള്‍ നല്‍കി.
ബിസിനസ് രംഗത്തു പ്രവര്‍ത്തിക്കുന്ന വിന്‍സന്റ് മറ്റുള്ളവരെ സഹായിക്കുകഎന്നത് ജീവിത വ്രതമായി കാണുന്ന അപൂര്‍വം ചിലരിലൊരാളാണു.
ജസ്റ്റീസ് ഫോര്‍ ഓള്‍ ചെയര്‍ പ്രേമാ ആന്റണിയുടെ സഹോദരനും നടന്‍ തമ്പി ആന്റണിയുടെ അളിയനുമാണു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.