You are Here : Home / USA News

നായര്‍ സൊസൈറ്റി ഓഫ് ഗ്രേറ്റര്‍ വാഷിംഗ്ടണ്‍ വിഷു ഏപ്രില്‍ 12-ന് ശനിയാഴ്ച

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, March 22, 2014 08:46 hrs UTC

വാഷിംഗ്ടണ്‍ ഡി സി: കാര്‍ഷിക സമൃദ്ധിയുടെ നല്ല നാളുകള്‍ അയവിറക്കാന്‍ മലയാളികള്‍ വീണ്ടുമൊരു വിഷുവിനെ കാത്തിരിക്കുകയാണ്. അമേരിക്കന്‍ മലയാളികളും വളരെ വിപുലമായി വിഷു ആഘോഷിക്കാറുണ്ട് . വാഷിംഗ്ടണ്‍ ഡി സി യിലെ പ്രമുഖ മലയാളി സംഘടനയായ നായര്‍ സൊസൈറ്റി ഓഫ് ഗ്രേറ്റര്‍ വാഷിംഗ്ടണിന്റെ ആഭി മുഖ്യത്തില്‍ ഏപ്രില്‍ 12-ന് ശനിയാഴ്ച രാവിലെ 10 മുതല്‍ വിര്‍ജീനിയ സ്‌റ്റെര്‍ലിങ്ങില്‍ ഉള്ള പാര്‍ക്ക് വ്യൂ സ്കൂളില്‍ വിഷു ആഘോഷിക്കുന്നു. പ്രത്യേക വിഷുക്കണി, വിഷു കൈനീട്ടം അതിനെ തുടര്‍ന്ന് വിഷു സദ്യ എന്നിവ ഉണ്ടായിരിക്കും .ഉച്ച തിരിഞ്ഞു സാംസ്കാരിക പരിപാടികള്‍ ആരംഭിക്കും. അക്കരകാഴ്ചകള്‍ എന്ന ടി വി സീരിയലിലൂടെ പ്രശസ്തനായ ഹരി ദേവ് രചനയും സംവിധാനവും നിര്‍വഹിച്ച ന്യൂ ജേര്‍സി തിരുവരങ്ങിന്റെ "വിരാടം" എന്ന നാടകവും അരങ്ങേറും . കെഎച്ച്എന്‍എയുടെ ദേശിയ കണ്‍വെന്‍ഷനില്‍ അവതരിക്കപ്പെട്ടപ്പോള്‍ ഏറെ പ്രശംസ പിടിച്ചു പറ്റിയ ഈ നാടകം മലയാളിയുടെ അഭിമാനം ആയ എം.ടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം എന്ന നോവലിനെ ആസ്പദമാക്കിയാണ് .

പ്രവാസി മലയാളികള്‍ക്ക് ഗൃഹാതുരമായ ഓര്‍മകള്‍ സമ്മാനിക്കുന്ന വിഷു ദിനം പത്താം വര്‍ഷം പൂര്‍ത്തിയാക്കുന്ന സംഘടനയ്ക്ക് ഇരട്ടി മധുരം സമ്മാനിക്കുന്നു എന്നും അതില്‍ എല്ലാവരും പങ്കെടുത്തു വിജയിപ്പിക്കണം എന്നും പ്രസിഡന്റ് രതീഷ് നായരും സെക്രെടറി അരുണ്‍ സുരേന്ദ്ര നാഥും അഭ്യര്‍ഥിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.