You are Here : Home / USA News

ഡി.വി.എസ്‌.സി. വോളിബോള്‍ ടൂര്‍ണമെന്റ്‌ മാര്‍ച്ച്‌ 29, 30 ഏപ്രില്‍ 6 തിയതികളില്‍

Text Size  

Story Dated: Tuesday, March 18, 2014 08:13 hrs UTC

ജോസ്‌ മാളേയ്‌ക്കല്‍

 

 

ഫിലാഡല്‍ഫിയ: ഗ്രേറ്റര്‍ ഫിലാഡല്‍ഫിയാ റീജിയണിലെ യുവജനങ്ങളുടെ പ്രമുഖ റിക്രിയേഷന്‍ സംഘടനയായ ഡെലവേര്‍വാലി സ്‌പോര്‍ട്ട്‌സ്‌ ക്ലബ്ബ്‌ആദ്യത്തെ ഡി വി എസ്‌ സി എവര്‍ റോളിംഗ്‌ ട്രോഫിക്കുവേണ്ടിയുള്ള വോളിബോള്‍ ടൂര്‍ണമെന്റ്‌ സംഘടിപ്പിക്കുന്നു. 2014 മാര്‍ച്ച്‌ 29, 30 ശനി, ഞായര്‍ ദിവസങ്ങളില്‍ ഒരു മണി മുതല്‍ 6 മണി വരെ പ്രാഥമിക റൗണ്ട്‌മല്‍സരങ്ങളും, ഏപ്രില്‍ 6 ഞായറാഴ്‌ച്ച രണ്ടു മണി മുതല്‍ 6 മണി വരെ ഫൈനല്‍ മല്‍സരങ്ങളും നടക്കും.

ക്രൂസ്‌ടൗണിലുള്ള നോര്‍ത്തീസ്റ്റ്‌ റാക്കറ്റ്‌ ക്ലബ്ബ്‌ ആന്റ്‌ ഫിറ്റ്‌നസ്‌ സെന്ററില്‍ (9389 Krewstown Road; Philadelphia PA 19115) വച്ചായിരിക്കും മല്‍സരങ്ങള്‍ നടക്കുക. ഫില്ലി സീനിയേഴ്‌സ്‌, ജെ. സി. സ്‌പൈക്കേര്‍സ്‌, യു.ഡി. സ്‌ട്രൈക്കേര്‍സ്‌, ക്രിസ്റ്റോസ്‌ ടീം, സെ. ജോര്‍ജ്‌ ഓര്‍ത്തഡോക്‌സ്‌ ടീം, ഡി വി എസ്‌ സി ടീം എന്നിങ്ങനെ ട്രൈസ്റ്റേറ്റ്‌ ഏരിയായിലെ 6 വോളിബോള്‍ ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കും..

മൂന്നു പതിറ്റാണ്ടോളം ഗ്രേറ്റര്‍ ഫിലാഡല്‍ഫിയായിലെ യുവജനങ്ങളെയും, സ്‌പോര്‍ട്ട്‌സ്‌ പ്രേമികളെയും വിവിധ സ്‌പോര്‍ട്ട്‌സ്‌ ഇനങ്ങളില്‍ പ്രോല്‍സാഹിപ്പിക്കുകയും, ചിട്ടയായ പരിശീലനത്തിലൂടെ ടിമംഗങ്ങളുടെ കഴിവുകള്‍ വികസിപ്പിച്ച്‌ അവരെ പ്രാദേശികവും, ദേശീയവുമായ മല്‍സരങ്ങളില്‍ പങ്കെടുപ്പിക്കുകയും ചെയ്‌തുകൊണ്ടിരിക്കുന്ന സ്‌പോര്‍ട്ട്‌സ്‌ സംഘടനയാണ്‌ 1986 ല്‍ സ്ഥാപിതമായ ഡെലവേര്‍വാലി സ്‌പോര്‍ട്ട്‌സ്‌ ക്ലബ്ബ്‌. എം. സി. സേവ്യര്‍, ഷെറീഫ്‌ അലിയാര്‍, ജോസ്‌ എബ്രാഹം, ബാബു വര്‍ക്കി, സെബാസ്റ്റ്യന്‍ എബ്രാഹം, ദാനിയേല്‍ യോഹന്നാന്‍ (ജോസി), സോജന്‍ തോട്ടക്കര, ജോസഫ്‌ വര്‍ഗീസ്‌, എബ്രാഹം മേട്ടില്‍, പ്രേയ്‌സണ്‍ ഫിലിപ്‌, ലിജു തോമസ്‌ എന്നിവര്‍ ടൂര്‍ണമെന്റിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.

കൂടൂതല്‍ വിവരങ്ങള്‍ക്ക്‌: എം. സി. സേവ്യര്‍ 2158403620 ദാനിയേല്‍ യോഹന്നാന്‍ (ജോസി) 2672434212 ഷെറീഫ്‌ അലിയാര്‍ 2678791750 എബ്രാഹം മേട്ടില്‍ 2678798896, ബാബു വര്‍ക്കി 2679090721

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.