You are Here : Home / USA News

ഫൊക്കാനാ നാഷണല്‍ കണ്‍വെന്‍ഷന്‍ 2014: കള്‍ച്ചറല്‍ പ്രോഗ്രാം മത്സരവേദികളൊരുങ്ങുന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, March 17, 2014 10:36 hrs UTC

 

ഷിക്കാഗോ: 2014 ജൂലൈ 4,5,6 തീയതികളില്‍ ഷിക്കാഗോയിലെ ഒഹയര്‍ ഹയറ്റ്‌ റീജന്‍സി ഹോട്ടലില്‍ വെച്ച്‌ നടക്കുന്ന ഫോക്കാനയുടെ നാഷണല്‍ കണ്‍വെന്‍ഷന്റെ കള്‍ച്ചറല്‍ പ്രോഗ്രാം നടത്തിപ്പിനായുള്ള കമ്മിറ്റികള്‍ രൂപീകൃതമായി. ചെയര്‍പേഴ്‌സണായി ഷൈനി പട്ടരുമഠവും, കോര്‍ഡിനേറ്റേഴ്‌സായി ബ്രിജിറ്റ്‌ ജോര്‍ജ്‌, ലീലാ ജോസഫ്‌, റീബി സക്കറിയ എന്നിവരേയും തെരഞ്ഞെടുത്തു.

കള്‍ച്ചറല്‍ പ്രോഗ്രാം വേദികളില്‍ മത്സരാര്‍ത്ഥികള്‍ സബ്‌ ജൂണിയര്‍, ജൂണിയര്‍, സീനിയര്‍ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായിട്ടായിരിക്കും മത്സരിക്കുക. സിംഗിള്‍ ഡാന്‍സ്‌ (സിനിമാറ്റിക്‌, ഫോക്‌, ഭരതനാട്യം), ഗ്രൂപ്പ്‌ ഡാന്‍സ്‌- (സിനിമാറ്റിക്‌, വെസ്റ്റേണ്‍), മിസ്‌ ഫൊക്കാനാ, മലയാളി മങ്ക എന്നീ സൗന്ദര്യ മത്സരങ്ങളും, ഇംഗ്ലീഷിലും മലയാളത്തിലുമുള്ള പാട്ട്‌ മത്സരവും, `കംപ്യൂട്ടര്‍ നല്ലതോ ചീത്തയോ' (Is Computor good or bad) എന്ന വിഷയത്തെ ആസ്‌പദമാക്കി ഇംഗ്ലീഷിലും മലയാളത്തിലുമുള്ള പ്രസംഗ മത്സരം തുടങ്ങിയവയായിരിക്കും പ്രധാനമായും മത്സരങ്ങളില്‍ മാറ്റുരയ്‌ക്കുന്ന കള്‍ച്ചറല്‍ പ്രോഗ്രാമുകള്‍.

താത്‌പര്യമുള്ളവര്‍ കഴിയുന്നതും വേഗം പേര്‌ രജിസ്റ്റര്‍ ചെയ്യുവാനും, വിശദവിവരങ്ങള്‍ക്കുമായി ഭാരവാഹികളുമായി ബന്ധപ്പെടണമെന്ന്‌ ചെയര്‍പേഴ്‌സണ്‍ ഷൈനി പട്ടരുമഠം അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഷൈനി പട്ടരുമഠം (630 709 9072), ബ്രിജിത്ത്‌ ജോര്‍ജ്‌ (847 208 1546), ലീലാ ജോസഫ്‌ (224 578 5262), റീബി സക്കറിയ.

ഫൊക്കാനാ നാഷണല്‍ കണ്‍വെന്‍ഷന്‍ 2014 പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ തോമസ്‌ മാത്യു പടന്നമാക്കല്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.