You are Here : Home / USA News

ഫ്‌ളോറിഡാ റീജിയന്‍ -ഹിന്ദു കോണ്‍ഫറന്‍സ്‌: കെ.എച്ച്‌.എസ്‌.എഫിന്റെ പൂര്‍ണ്ണ പിന്തുണ

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, March 16, 2014 12:45 hrs UTC

 

മയാമി: താമ്പായില്‍ മാര്‍ച്ച്‌ 29-ന്‌ ശനിയാഴ്‌ച നടക്കുന്ന ഫ്‌ളോറിഡാ റീജിയന്‍ ഹിന്ദു കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയതായി കേരളാ ഹിന്ദൂസ്‌ ഓഫ്‌ സൗത്ത്‌ ഫ്‌ളോറിഡയുടെ പ്രസിഡന്റ്‌ രാജ്‌കുമാര്‍ അറിയിച്ചു. ഫ്‌ളോറിഡയിലെ പരമാവധി ഹിന്ദു കുടുംബങ്ങളെ പങ്കെടുപ്പിക്കുകവഴി പരിപാടി ഒരു വലിയ വിജയമാകട്ടെ എന്നും കെ.എച്ച്‌.എസ്‌.എഫ്‌ ആശംസിച്ചു.

ഫ്‌ളോറിഡയിലെ ഹിന്ദു കൂട്ടായ്‌മയ്‌ക്ക്‌ കൂടുതല്‍ ഊര്‍ജം നല്‍കുന്ന പരിപാടിക്ക്‌ മുന്‍ കെ.എച്ച്‌.എന്‍.എ പ്രസിഡന്റ്‌ ആനന്ദന്‍ നിരവേലും, മുന്‍ കെ.എച്ച്‌.എന്‍.എ സെക്രട്ടറി സുരേഷ്‌ നായരും എല്ലാവിധ സഹായവും വാഗ്‌ദാനം ചെയ്‌തു.

ഫ്‌ളോറിഡയില്‍ ആദ്യമായി നടക്കുന്ന ഒന്നാമത്‌ കോണ്‍ഫറന്‍സില്‍ കെ.എച്ച്‌.എസ്‌.എഫിനുവേണ്ടി പ്രസിഡന്റ്‌ രാജ്‌കുമാര്‍, സെക്രട്ടറി പത്മകുമാര്‍, ട്രഷറര്‍ ബിനീഷ്‌ വിശ്വംഭരന്‍ എന്നിവരുടെ നേതൃത്വത്തില്‍ പരമാവധി അംഗങ്ങളെ പങ്കെടുപ്പിക്കാവന്‍ ശ്രമിക്കുമെന്ന്‌ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: രാജ്‌കുമാര്‍ (പ്രസിഡന്റ്‌) 678 373 2995, പത്മകുമാര്‍ കെ.ജി (305 776 9376), ബിനീഷ്‌ വിശ്വംഭരന്‍ (954 235 4945). പത്മകുമാര്‍ ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.