You are Here : Home / USA News

റെനി ജോസിനു വേണ്ടി ആല്‍ബനിയില്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തി

Text Size  

Story Dated: Wednesday, March 12, 2014 05:15 hrs EDT

ആല്‍ബനി (ന്യൂയോര്‍ക്ക്): ഫ്‌ലോറിഡയില്‍ കാണാതായ ആല്‍ബനി നിവാസിയും ഹൂസ്റ്റണിലെ റൈസ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയുമായ റെനി ജോസിന്റെ സുരക്ഷിതമായ തിരിച്ചുവരവിനുവേണ്ടി ആല്‍ബനിയിലെ യുണൈറ്റഡ് കൃസ്ത്യന്‍ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തി. മാര്‍ച്ച് 9 ഞായറാഴ്ച വൈകീട്ട് 5:30ന് ആരംഭിച്ച പ്രാര്‍ത്ഥനയ്ക്ക് ആല്‍ബനി സെന്റ് പോള്‍സ് ലൂഥറന്‍ ചര്‍ച്ച് വികാരി റവ. ഡേവിഡ് ഗ്രീന്‍വാള്‍ഡ് നേതൃത്വം നല്‍കി.

'ആശ്വാസദായകനായ് എനിക്ക് യേശു അരികിലുണ്ട്' എന്ന ഗാനത്തിന്റെ മാറ്റൊലികള്‍ പള്ളിയുടെ ഭിത്തികളില്‍ അലയടിച്ചുയര്‍ന്നപ്പോള്‍ കൂടിവന്ന വിശ്വാസ സമൂഹത്തിന്റെ കണ്ണൂകള്‍ ഈറനണിഞ്ഞു. പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത വിശ്വാസികളുടെ പ്രാര്‍ത്ഥന തീര്‍ച്ചയായും ദൈവസന്നിധിയിലെത്തുമെന്നും, ദൈവം കരുണയുള്ളവനാണെന്നും റവ. ഡേവിഡ് ഗ്രീന്‍വാള്‍ഡ് ഓര്‍മ്മിപ്പിച്ചു.

പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും യുണൈറ്റഡ് കൃസ്ത്യന്‍ ചര്‍ച്ച് സെക്രട്ടറി ദീപു വര്‍ഗീസ് നന്ദി രേഖപ്പെടുത്തി.

ആല്‍ബനിയിലുള്ള വിവിധ സഭാവിഭാഗത്തിലുള്ള വിശ്വാസികള്‍ ഈ പ്രത്യേക പ്രാര്‍ത്ഥനയില്‍ പങ്കെടുത്തതായി ജോര്‍ജ്ജ് പി. ഡേവിഡ് അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More