You are Here : Home / USA News

ഞായറാഴ്‌ച സാഹിത്യ സല്ലാപത്തില്‍ `അമേരിക്കയിലെ മലയാളി യുവാക്കളുടെ തിരോധാനം ഒരു തുടര്‍ക്കഥ?'

Text Size  

Story Dated: Sunday, March 09, 2014 09:00 hrs UTC

താമ്പാ: മാര്‍ച്ച്‌ ഒന്‍പതാം തീയതി ഞായറാഴ്‌ച സംഘടിപ്പിക്കുന്ന അന്‍പത്തിയെട്ടാമത്‌ അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ `അമേരിക്കയിലെ മലയാളി യുവാക്കളുടെ തിരോധാനം ഒരു തുടര്‍ക്കഥ?'എന്ന വിഷയം ചര്‍ച്ച ചെയ്യുന്നതായിരിക്കും. മാത്യു മൂലേച്ചേരില്‍ ആയിരിക്കും വിഷയം അവതരിപ്പിക്കുന്നത്‌. ഇന്ത്യന്‍ വംശജരും മലയാളികളുമായ യുവാക്കളെ ബാധിക്കുന്ന ഈ വിഷയത്തില്‍ താത്‌പര്യമുള്ള എല്ലാ നല്ല ആളുകളെയും പ്രത്യേകിച്ച്‌ കൌമാരക്കാരായ കുട്ടികളുള്ള മാതാപിതാക്കളെയും മാതൃഭാഷാ സ്‌നേഹികളെയും വിഷയത്തിന്‍റെ ആനുകാലിക പ്രസക്തിയും ഗൌരവവും പരിഗണിച്ച്‌ സംഘടിപ്പിക്കുന്ന പ്രത്യേക അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിലേയ്‌ക്ക്‌ സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

സാധാരണ ശനിയാഴ്‌ചതോറുമാണ്‌ അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം നടത്തുന്നത്‌. എന്നാല്‍ മാര്‍ച്ച്‌ ഒന്‍പതാം തീയതി സംഘടിപ്പിക്കുന്ന അന്‍പത്തിയെട്ടാമത്‌ അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം ഞായറാഴ്‌ച ആയിരിക്കും. സല്ലാപത്തില്‍ പങ്കെടുക്കുവാന്‍ ഈ ഞായറാഴ്‌ച വൈകുന്നേരം എട്ടു മുതല്‍ പത്തു വരെ (ഈസ്‌റ്റേണ്‍ സമയം) നിങ്ങളുടെ ടെലിഫോണില്‍ നിന്നും താഴെ കൊടുത്തിരിക്കുന്ന ടെലിഫോണ്‍ നമ്പരിലേയ്‌ക്ക്‌ വിളിക്കാവുന്നതാണ്‌. 14434530034 കോഡ്‌ 365923

ടെലിഫോണ്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കും. jain@mundackal.com , gracepub@yahoo.com എന്ന ഇമെയില്‍ വിലാസങ്ങളില്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കാന്‍ താത്‌പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും മുന്‍കൂറായി അയച്ചു കൊടുക്കാവുന്നതാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക: 8133893395

Join us on Facebook https://www.facebook.com/groups/142270399269590/

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.