You are Here : Home / USA News

കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ശിവരാത്രി ആശംസകള്‍

Text Size  

Story Dated: Friday, February 28, 2014 11:25 hrs UTC

 

ശിവരാത്രി ആഘോഷിക്കുന്നതിലൂടെ നോര്‍ത്ത് അമേരിക്കന്‍ മലയാളി സമൂഹത്തിനു ആലസ്യമാകുന്ന നിദ്രയില്‍ ആണ്ടു കിടക്കുന്ന മാനവരാശിയെ തട്ടിയുണര്‍ത്തി മാനസികവും ശാരീരികവും ആത്മീയവുമായ ഉത്തേജനമായിത്തീരട്ടെ എന്ന്  കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത്  അമേരിക്ക പ്രസിഡന്റ്  ടി.എന്‍ നായര്‍, ജനറല്‍ സെക്രട്ടറി ഗണേശ് നായര്‍ എന്നിവര്‍  ആശംസിച്ചു .

ക്ഷണികമായ എല്ലാത്തില്‍ നിന്നും മനസിനെ പിന്തിരിപ്പിച്ച് ഭക്ഷണപാനീയങ്ങളെ ഒരുദിവസമെങ്കിലും ഉപേക്ഷിച്ച് നിദ്രയേയും ആലസ്യത്തേയും കൈവെടിഞ്ഞ് ദൈവികമായ കാര്യങ്ങള്‍ മാത്രം ചിന്തിച്ച് കഴിയാനാണ് ശിവരാത്രി വ്രതം കൊണ്ട് നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. വ്യക്തിക്കും കുടുംബത്തിനും ശാന്തിയും ആനന്ദവും സമഭാവനയും കൈവരിക്കാന്‍ ശിവരാത്രി അനുഷ്ഠാനത്തിലൂടെ സാധിക്കും അതിനാല്‍ എല്ലാ ഭക്തര്‍ക്കും ശിവരാത്രി ആശംസകള്‍ നേരുന്നതായി പ്രസിഡന്റ്  ടി.എന്‍ നായര്‍ ട്രസ്റ്റിബോര്‍ഡ് ചെയര്‍മാന്‍ ശശിധരന്‍ നായര്‍ എന്നിവര്‍  അറിയിച്ചു  .

ലോകൈകനാഥനായ പരമശിവനു വേണ്ടി പാര്‍വതീദേവി ഉറക്കമിളച്ചു പ്രാര്‍ഥിച്ച രാത്രിയാണ് ശിവരാത്രി. മാഘമാസത്തിലെ കൃഷ്ണപക്ഷ ചതുര്‍ദശി ദിവസമായിരുന്നു അത്. അതുകൊണ്ട് എല്ലാ കൊല്ലവും മാഘമാസത്തിലെ കറുത്ത ചതുര്‍ദശി ദിവസം ഭാരതം മുഴുവന്‍ ശിവരാത്രി ആഘോഷിക്കുന്നു. ഹൈന്ദവ സംസ്‌കൃതിയുടെ ഭാഗമായ ശിവരാത്രി  വ്രതത്തിലൂടെ സര്‍വ്വ ഐശ്വര്യങ്ങളും ഉണ്ടാകട്ടെയെന്ന് ഒരിക്കല്‍കൂടി ആശംസിക്കുന്നതായി ഒരു പത്രക്കുറിപ്പില്‍ കെ.എച്ച്.എന്‍.എ പി.ആര്‍.ഒ സതീശന്‍ നായര്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.