You are Here : Home / USA News

ഷിക്കാഗോ മലയാളി അസോസിയേഷന്‍ `കലാമേള 2014' ഏപ്രില്‍ 26-ന്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, February 26, 2014 07:22 hrs EST

 

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന 2014-ലെ കലാമേള ഏപ്രില്‍ മാസം 26-ന്‌ ഷിക്കാഗോ സെന്റ്‌ തോമസ്‌ കത്തീഡ്രല്‍ ഹാളില്‍ വെച്ച്‌ നടത്തുവാന്‍ തിരുമാനിച്ചു. ഷിക്കാഗോയിലെ വിവിധ പ്രായത്തിലുള്ള കലാകാരന്മാര്‍ക്കും കലാകാരികള്‍ക്കും വിവിധ മത്സരയിനങ്ങളില്‍ മാറ്റുരയ്‌ക്കുവാനും കഴിവ്‌ തെളിയിക്കാനുമുള്ള ഒരു വേദിയാണിത്‌.

ഷിക്കാഗോ മലയാളി അസോസിയേഷന്‍ ട്രഷറര്‍ ജോണ്‍സണ്‍ കണ്ണൂക്കാടന്‍ ചെയര്‍മാനും, ജോജോ വെങ്ങാന്തറ, രഞ്‌ജന്‍ ഏബ്രഹാം എന്നിവര്‍ കോ-ചെയര്‍പേഴ്‌സണ്‍മാരുമായിട്ടുള്ള വിപുലമായ ഒരു കമ്മിറ്റിയാണ്‌ കലാമേള 2014-ന്‌ നേതൃത്വം നല്‍കുന്നത്‌.

മത്സരയിനങ്ങളെക്കുറിച്ചും രജിസ്‌ട്രേഷനെക്കുറിച്ചുമുള്ള വിശദ വിവരങ്ങള്‍ക്ക്‌ താഴെപ്പറയുന്നവരുമായി ബന്ധപ്പെടുക. ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (847 477 0564), ജോജോ വെങ്ങാന്തറ (847 323 6375), രഞ്‌ജന്‍ ഏബ്രഹാം (847 287 0661).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More