You are Here : Home / USA News

ട്രാഷ് ബാഗില്‍ കെട്ടി ഡംസ്റ്ററില്‍ നിക്ഷേപിച്ച നവജാത ശിശുവിനെ രക്ഷപ്പെടുത്തി

Text Size  

Story Dated: Wednesday, February 26, 2014 06:53 hrs EST

ഹൂസ്റ്റണ്‍ : പതിനാറു വയസ്സുകാരി ജന്മം നല്‍കിയ 8 പൗണ്ട് തൂക്കമുള്ള നവജാത ശിശുവിനെ ട്രാഷ് ബാഗില്‍ കെട്ടി ഡംസ്റ്ററില്‍ നിക്ഷേപിച്ച സംഭവം ഫെബ്രുവരി 25ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

സൗത്ത് വെസ്റ്റ് ഹൂസ്റ്റണിലെ അപ്പാര്‍ട്ട്‌മെന്റ് കോംപ്ലക്‌സില്‍ ഫെബ്രുവരി 25 ചൊവ്വാഴ്ച രാവിലെ മാലിന്യം നീക്കം ചെയ്യുന്നതിനായി എത്തിയ ജോലിക്കാരന്‍ ശബ്ദം കേട്ട് ട്രാഷ്ബാഗ് കെട്ടഴിച്ചപ്പോഴാണ് നവജാത ശിശുവിനെ കണ്ടെത്തിയത്.

ശ്വാസോച്ഛാസം ഏകദേശം നിലച്ചു, നീലനിറമായി കഴിഞ്ഞിരുന്ന ആണ്‍കുഞ്ഞിനെ ഉടനെ സമീപത്തുള്ള ഹെര്‍മന്‍ മെമ്മോറിയല്‍ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കിയതിനാല്‍ രക്ഷപ്പെടുത്തുവാന്‍ കഴിഞ്ഞതായി ഹൂസ്റ്റണ്‍ പോലീസ് പറഞ്ഞു.

തുടര്‍ന്നുള്ള അന്വേഷണത്തില്‍ മാതാവിനെ കണ്ടെത്തി, അതേ ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. കുഞ്ഞു തന്റേതു തന്നെയാണെന്നും, ട്രാഷ് ബാഗില്‍ കെട്ടി ഡംസ്‌ര്‌ററില്‍ നിക്ഷേപിച്ചത് താന്‍ തനിയെയാണെന്നും പതിനാറുകാരി പോലീസിനോട് സമ്മതിച്ചു. നിയമ നടപടികള്‍ തുടരുന്നതാണെന്നും, കൗമാരപ്രായക്കാരിയായ മാതാവിനെതിരെ കേസ്സെടുക്കുമെന്നും പോലീസ് അറിയിച്ചു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More