You are Here : Home / USA News

പ്രവീണ്‍ വര്‍ഗീസിന്റെ നിര്യാണത്തില്‍ അനുശോചന യോഗം ചേരുന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, February 25, 2014 06:10 hrs EST

ഷിക്കാഗോ: ഷിക്കാഗോയിലെ മോര്‍ട്ടണ്‍ മോവില്‍ സ്ഥിരതാമസമുള്ള മാത്യൂ- ലൗലി ദമ്പതികളുടെ മകന്‍ പ്രവീണ്‍ വര്‍ഗീസിന്റെ നിര്യാണത്തില്‍ അനുശോചിക്കുവാനും പ്രവീണിന്റെ മരണത്തിലെ ദുരൂഹതകള്‍ വെളിച്ചത്ത്‌ കൊണ്ടുവരുവാന്‍ ബന്ധപ്പെട്ട അധികാരികളില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനുമായി ഷിക്കാഗോയിലെ എല്ലാ മലയാളികളുടെയും ഒരു യോഗം ഈ ബുധനാഴ്‌ച വൈകുന്നേരം 7 മണിക്ക്‌ ഡെസ്‌പ്ലെയിന്‍സിലെ പോര്‍ട്ടര്‍ റോഡിലുള്ള മാര്‍ത്തോമ്മ ചര്‍ച്ച്‌ ഹാളില്‍ ചേരുവാന്‍ തീരുമാനിച്ചിരിക്കുകയാണ്‌. എല്ലാ മലയാളി സുഹൃത്തുക്കളും പ്രസ്‌തുത യോഗത്തില്‍ പങ്കെടുക്കണമെന്ന്‌ അഭ്യര്‍ഥിക്കുന്നു.

വിശദവിവരങ്ങള്‍ക്ക്‌: മറിയാമ്മപിള്ള- 8479875184, ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌- 847 561 8402, സണ്ണി വള്ളിക്കളം - 847 7227598.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More