You are Here : Home / USA News

ഷിക്കാഗോ കത്തീഡ്രല്‍ പള്ളിയില്‍ നോമ്പുകാല വിശുദ്ധീകരണ ധ്യാനം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, February 22, 2014 03:30 hrs EST

ഷിക്കാഗോ: പതിനായിരക്കണക്കിന്‌ ദൈവജനത്തെ ആത്മീയ കൃപയുടെ വഴിയിലേക്ക്‌ നയിച്ചുകൊണ്ടിരിക്കുന്ന ക്യൂന്‍ മേരി മിനസ്‌ട്രിയുടെ നേതൃത്വത്തില്‍ 2014 ഏപ്രില്‍ മാസം 3,4,5 (വ്യാഴം, വെള്ളി, ശനി) തീയതികളില്‍ മാര്‍ത്തോമാ ശ്ശീഹാ സീറോ മലബാര്‍ കത്തീഡ്രല്‍ പള്ളിയില്‍ വെച്ച്‌ നോമ്പുകാല വിശുദ്ധീകരണ ധ്യാനം നടത്തപ്പെടുന്നു.

കര്‍ത്താവിന്റെ പീഢാസഹനത്തെക്കുറിച്ച്‌ ധ്യാനിക്കുന്ന പുണ്യപ്പെട്ട വലിയ നോമ്പിന്റെ അവസരത്തില്‍ ദൈവ വചനത്താല്‍ പ്രബുദ്ധരായി ആത്മാഭിഷേകത്തിനും, ആത്മവിശുദ്ധീകരണത്തിനുമായി ദൈവം ഒരുക്കിയിരിക്കുന്ന ഈ വിശുദ്ധീകരണ ധ്യാനത്തില്‍ പങ്കെടുത്തുകൊണ്ട്‌ ആത്മപരിവര്‍ത്തനം നേടുവാനും, വിശ്വാസത്തിന്റെ ആഴങ്ങളിലേക്ക്‌ വളരുവാനും. സൗഖ്യത്തിന്റെ കൃപയിലേക്ക്‌ കടന്നുവരുവാനും ഇടവക വികാരി ഫാ. ജോയി ആലപ്പാട്ടും, അസിസ്റ്റന്റ്‌ വികാരി ഫാ. റോയി മൂലേച്ചാലിലും ഈശോയുടെ നാമത്തില്‍ സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു.

അനുഗ്രഹീത വചന പ്രഘോഷകനും മരിയന്‍ ടിവിയുടെ ചെയര്‍മാനുമായ ബ്രദര്‍ പി.ഡി. ഡൊമിനിക്‌ നേതൃത്വം കൊടുക്കുന്ന ധ്യാനത്തില്‍ റവ.ഫാ. ജോ പ്ലാച്ചേരിയില്‍ ധ്യാനം നയിക്കുന്നതും, ബ്ര. വി.ഡി. രാജു ഗാനശുശ്രൂഷകള്‍ക്ക്‌ നേതൃത്വം നല്‍കുന്നതുമാണ്‌. മൂന്നു ദിവസങ്ങളിലായി നടത്തപ്പെടുന്ന ഈ ധ്യാനം ഏപ്രില്‍ മാസം മൂന്നാം തീയതി വ്യാഴാഴ്‌ച വൈകിട്ട്‌ 6 മണി മുതല്‍ 9.30 വരെയും, നാലാം തീയതി വെള്ളിയാഴ്‌ച വൈകിട്ട്‌ 6 മണി മുതല്‍ 9.30 വരേയും, അഞ്ചാം തീയതി ശനിയാഴ്‌ച രാവിലെ 8.30 മുതല്‍ വൈകിട്ട്‌ 5.30 വരെയുമാണ്‌ ധ്യാന സമയം.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഫാ. ജോയി ആലപ്പാട്ട്‌ (വികാരി) 708 544 6419, ഫാ. റോയി മൂലേച്ചാലില്‍ (അസിസ്റ്റന്റ്‌ വികാരി) 630 880 8520, സിറിയക്‌ തട്ടാരേട്ട്‌ (ട്രസ്റ്റി) 773 407 4870, ഇമ്മാനുവേല്‍ മൂലേക്കുടിയില്‍ (ട്രസ്റ്റി) 847 826 0144, ജോണ്‍ കൂള (ട്രസ്റ്റി) 847 668 5795, മനീഷ്‌ ജോസഫ്‌ (ട്രസ്റ്റി) 847 387 9384

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More