You are Here : Home / USA News

അമേരിക്കന്‍ ഇന്ത്യന്‍ ട്രയ്ബല്‍ ആസ്ഥാനത്ത് നടന്ന വെടിവെപ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ടു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, February 21, 2014 06:08 hrs EST

കാലിഫോര്‍ണിയ : നോര്‍ത്തേണ്‍ കാലിഫോര്‍ണിയായിലെ അമേരിക്കന്‍ ഇന്ത്യന്‍ ട്രയ്ബല്‍ ആസ്ഥാനത്ത് ഇന്ന് നടന്ന വെടിവെപ്പില്‍ 4 പേര്‍ കൊല്ലപ്പെട്ടതായും, 2 പേര്‍ക്ക് പരിക്കേറ്റതായും അള്‍ടുറാസ് പോലീസ് ചീഫ് കെന്‍ ബാര്‍ണീസ് ഫെബ്രു20 വ്യാഴാഴ്ച വൈകീട്ട് പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നു.

ഹെഡ്ക്വാട്ടേഴ്‌സില്‍ നടന്ന് മീറ്റിങ്ങിനിടയിലാണ് നാല്പതുവയസ്സുള്ള ഷെറി റോഡാസ് വെടിയുതിര്‍ത്തത്. ഇന്ന് ഉച്ചക്കുശേഷം 3.30 നായിരുന്നു സംഭവം. 30 ഉം, 50 ഉം വയസ്സുള്ള രണ്ടു പുരുഷന്മാരും, 19 ഉം, 45 ഉം വയസ്സുള്ള രണ്ടു സ്ത്രീകളുമാണ് കൊല്ലപ്പെട്ടത്.

തോക്കില്‍ വെടിയുണ്ട തീര്‍ന്നതിനെ തുടര്‍ന്ന് അരയിലുണ്ടായിരുന്ന കത്തി വലിച്ചൂരി കുത്തിയതിനാലാണ് മറ്റു രണ്ടു പേര്‍ക്ക് പരിക്കേറ്റത്.

കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. പ്രതിയെ പിടികൂടിയതായും മൊഡൊക്ക് കൗണ്ടി ജയിലിലടച്ചതായും പോലീസ് വെളിപ്പെടുത്തി. കൊല്ലപ്പെട്ടവരില്‍ ഗോത്രവര്‍ഗ്ഗനേതാവും ഉള്‍പ്പെട്ടതായി പോലീസ് അറിയിച്ചു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More