You are Here : Home / USA News

സുനിത ജോര്‍ജ്‌ ഡാലസ്‌ സൗഹൃദ വേദിവനിതാ കോര്‍ഡിനേറ്റര്‍

Text Size  

എബി മക്കപ്പുഴ

abythomas@msn.com

Story Dated: Thursday, February 20, 2014 08:59 hrs EST

 

ഡാലസ്‌: ഡാലസ്‌ സൗഹൃദ വേദിയുടെ യോഗം ഫെബ്രുവരി 16 നു ഞായറാഴ്‌ച 4 മണിക്ക്‌ കരോള്‍ട്ടണ്‍ റോസ്‌മൈഡ്‌ റിക്രിയേഷന്‍ ഹാളില്‍ കൂടി. പ്രസിഡണ്ട്‌ എബി തോമസ്‌ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രടറി അജയകുമാര്‍ സ്വാഗതം നേര്‍ന്നു .

യോഗത്തില്‍ 2014 ലെ പരിപാടികളുടെ കലണ്ടര്‍ സെക്രടറി അവതരിപ്പിച്ചു. കേരള പിറവി, തിരുവോണം, ക്രിസ്‌തുമസ്‌, ന്യൂ ഇയര്‍ തുടങ്ങിയ ആഘോഷ പരിപാടികള്‍ക്ക്‌ പുറമേ കേരളത്തിലെ പ്രസിദ്ധ മിമിക്രി സംഘത്തിന്റെ സ്‌റ്റേജ്‌ പ്രോഗ്രാം ഡാലസില്‍ നടത്തുവാന്‍ തീരുമാനിച്ചു.

വനിതകള്‍ക്ക്‌ കൂടുതല്‍ പ്രാതിനിധ്യം നല്‌കികൊണ്ട്‌ ശ്രീമതി.സുനിത ജോര്‍ജിനെ ഡാലസ്‌ സൗഹൃദ വേദിയുടെ വനിതാ കോര്‍ഡിനേറ്ററായി യോഗം ഐകകണ്‌ഠ്യേന തെരഞ്ഞെടുത്തു. മൂന്നു മണിക്കൂര്‍ നീണ്ടു നിന്ന സൗഹൃദ സമ്മേളനം സന്തോഷ്‌ നന്ദി പ്രകാശിപ്പിച്ചു കൊണ്ട്‌ അവസാനിപ്പിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More