You are Here : Home / USA News

കാര്‍ബണ്‍ഡേയില്‍ നിര്യാതനായ പ്രവീണ്‍ വര്‍ഗീസിന്റെ സംസ്‌കാരം 22-ന്‌ ശനിയാഴ്‌ച ഷിക്കാഗോയില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, February 20, 2014 06:41 hrs EST

ഷിക്കാഗോ: കാര്‍ബണ്‍ഡേയില്‍ വെച്ച്‌ നിര്യാതനായ ഷിക്കാഗോ സ്വദേശി പ്രവീണ്‍ വര്‍ഗീസിന്റെ (19) സംസ്‌കാരം ഫെബ്രുവരി 22-ന്‌ ശനിയാഴ്‌ച ഷിക്കാഗോയില്‍ നടത്തപ്പെടും. ഫെബ്രുവരി 21-ന്‌ വെള്ളിയാഴ്‌ച ഉച്ചകഴിഞ്ഞ്‌ 3 മണി മുതല്‍ രാത്രി 9 മണി വരെ ഷിക്കാഗോ മാര്‍ത്തോമാ ദേവാലയത്തില്‍ വെച്ച്‌ പൊതുദര്‍ശനം നടത്തും.

 

(240 Potter Road, Desplains, IL 60016) 22-ന്‌ ശനിയാഴ്‌ച രാവിലെ 9.30-ന്‌ ഷിക്കാഗോ മാര്‍ത്തോമാ ദേവാലയത്തില്‍ വെച്ച്‌ സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കുന്നതും തുടര്‍ന്ന്‌ മേരി ഹില്‍ കാത്തലിക്‌ സെമിത്തേരിയില്‍ (8600 Milwaukee Ave, Niles, IL 60714) സംസ്‌കാരം നടത്തുന്നതുമാണ്‌.

 

 

സതേണ്‍ ഇല്ലിനോയി യൂണിവേഴ്‌സിറ്റിയില്‍ ക്രിമിനല്‍ ജസ്റ്റീസ്‌ വിദ്യാര്‍ത്ഥിയായിരുന്നു പ്രവീണ്‍. കോഴഞ്ചേരി മാര്‍ത്തോമാ ഇടവകാംഗമായ തെക്കേമല പൂത്തേത്ത്‌ ചരുവില്‍ മാത്യു വര്‍ഗീസിന്റേയും (പൊന്നു), മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ അങ്കമാലി ഭദ്രാസനത്തില്‍ വികാരിയായ പോത്താനിക്കാട്ട്‌ പൂക്കുന്നേല്‍ ഫാ. പോള്‍ പി. ഐസക്കിന്റെ മകള്‍ ലൗലി വര്‍ഗീസിന്റേയും മൂന്നു മക്കളില്‍ രണ്ടാമനാണ്‌ പ്രവീണ്‍. പ്രിയ, പ്രീതി എന്നിവര്‍ സഹോദരിമാരാണ്‌.വര്‍ഷങ്ങളായി ഷിക്കാഗോയില്‍ സ്ഥിരതാമസക്കാരാണ്‌ ഈ കുടുംബം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌:

 

ബിനു (773 657 1882), ഏബ്രഹാം ജോര്‍ജ്‌ (847 529 4253), മാത്യൂസ്‌ ഏബ്രഹാം (847 338 8423).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More