You are Here : Home / USA News

താമ്പായില്‍ എം.എ.സി.എഫ്‌ ഫാമിലി നൈറ്റ്‌ ഗംഭീരമായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, February 20, 2014 06:37 hrs EST

   |  0Comment
ജോയിച്ചന്‍ പുതുക്കുളം

താമ്പാ: മലയാളി അസോസിയേഷന്‍ ഓഫ്‌ സെന്‍ട്രല്‍ ഫ്‌ളോറിഡയുടെ (എം.എ.സി.എഫ്‌) ക്രിസ്‌മസ്‌- പുതുവത്സരാഘോഷങ്ങള്‍ അതിഗംഭീരമായി നടന്നു. ജനപങ്കാളിത്തം കൊണ്ടും, നിലവാരമുള്ള പരിപാടികളാലും, അച്ചടക്കത്തോടെയുള്ള ആസൂത്രണ മികവിനാലും ചടങ്ങ്‌ ജനശ്രദ്ധ നേടി.

സിനിമതാരവും പ്രശസ്‌ത നര്‍ത്തകിയുമായ ദിവ്യാ ഉണ്ണി ചടങ്ങുകള്‍ നിലവിളക്ക്‌ കൊളുത്തി ഉദ്‌ഘാടനം ചെയ്‌തു. അസോസിയേഷന്‍ പ്രസിഡന്റ്‌ സാല്‍മോന്‍ മാത്യു സ്വാഗതവും സെക്രട്ടറി ഷാജു ഔസേഫ്‌ നന്ദിയും ആശംസിച്ചു. ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യന്‍ അസോസിയേഷന്‍സ്‌ ഓഫ്‌ താമ്പാ ബേയുടെ ചെയര്‍മാന്‍ റാവു എമാണ്ടിയും, മലയാള സിനിമാതാരം ടോണിയും മുഖ്യാതിഥികളായിരുന്നു.

താമ്പായിലെ കലാകാരന്മാര്‍ അണിയിച്ചൊരുക്കിയ വിവിധ കലാപരിപാടികള്‍ സദസ്യരെ പിടിച്ചിരുത്തി. ദിവ്യാ ഉണ്ണി അവതരിപ്പിച്ച നൃത്തങ്ങള്‍ കാണികള്‍ നിറഞ്ഞ കൈയ്യടിയോടെ സ്വീകരിച്ചു. ഇന്ത്യന്‍ റെസ്റ്റോറന്റ സ്‌പോണ്‍സര്‍ ചെയ്‌ത ഡിന്നറോടുകൂടി പരിപാടികള്‍ സമാപിച്ചു.

2014 വര്‍ഷത്തെ പ്രസിഡന്റായി ജോസ്‌ ഉപ്പൂട്ടിലിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി ചടങ്ങില്‍ വെച്ച്‌ അധികാരമേറ്റു.

അസോസിയേഷന്‍ പുതുതായി വാങ്ങിയ കെട്ടിടത്തിന്റെ വിവരങ്ങള്‍ ട്രസ്റ്റി ബോര്‍ഡ്‌ ഭാരവാഹികളായ ജയിംസ്‌ ഇല്ലിക്കലും, സെക്രട്ടറി സജി കരിമ്പന്നൂരും ചടങ്ങില്‍ വിശദീകരിച്ചു.

അസോസിയേഷന്റെ ഒറ്റക്കെട്ടായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്‌ താമ്പായിലും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാ മലയാളി കുടുംബങ്ങളുടേയും പിന്തുണ ഭാര്യവാഹികള്‍ അഭ്യര്‍ത്ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: macf.org


 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More