You are Here : Home / USA News

കാണാതായ പ്രവീണ്‍ വര്‍ഗീസിന്റെ അന്വേഷണം ഊര്‍ജിതപ്പെടുത്തണം: ഫോമാ ഭാരവാഹികള്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, February 18, 2014 09:33 hrs UTC

ഷിക്കാഗോ: സതേണ്‍ ഇല്ലിനോയി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി പ്രവീണ്‍ വര്‍ഗീസിന്റെ തിരോധാനത്തെക്കുറിച്ചുള്ള അന്വേഷണം ഊര്‍ജിതപ്പെടുത്തണമെന്നാവശ്യപ്പെട്ടുകൊണ്ട്‌ ഫോമാ ഭാരവാഹികള്‍ ഇല്ലിനോയി ഗവര്‍ണറേയും, ലഫ്‌റ്റനന്റ്‌ ഗവര്‍ണറേയും സമീപിച്ചു. ഫോമാ ജനറല്‍ സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസും, നാഷണല്‍ കമ്മിറ്റി അംഗം ഡോ. സാല്‍ബി പോള്‍ ചേന്നോത്തും ലഫ്‌റ്റനന്റ്‌ ഗവര്‍ണര്‍ ഷീല സൈമണുമായി ഫോണില്‍ സംസാരിച്ചു. ലഫ്‌റ്റനന്റ്‌ ഗവര്‍ണര്‍ ഉടന്‍തന്നെ യൂണിവേഴ്‌സിറ്റി പോലീസ്‌ ചീഫ്‌, കാര്‍ബണ്‍ഡെയില്‍ പോലീസ്‌ ചീഫ്‌, സ്റ്റേറ്റ്‌ പോലീസ്‌ ചീഫ്‌ എന്നിവരുമായി ബന്ധപ്പെട്ട്‌ അന്വേഷണം ഊര്‍ജിതമാക്കാന്‍ നിര്‍ദേശം നല്‍കി.

ലഫ്‌റ്റനന്റ്‌ ഗവര്‍ണര്‍ കാര്‍ബണ്‍ഡെയില്‍ സ്വദേശിയും, സതേണ്‍ ഇല്ലിനോയി യൂണിവേഴ്‌സിറ്റിയിലെ മുന്‍ നിയമ പ്രൊഫസറുമായിരുന്നു. കൂടാതെ ഗവര്‍ണര്‍ പാറ്റ്‌ ക്യൂനിന്റെ ഓഫീസ്‌, സതേണ്‍ ഇല്ലിനോയി യൂണിവേഴ്‌സിറ്റി ചാന്‍സലറുമായി വിവരങ്ങള്‍ അറിയുവാനായി ബന്ധപ്പെട്ടു.

വിവിധ ലോ എന്‍ഫോഴ്‌സ്‌മെന്റ്‌ ഏജന്‍സികള്‍ അന്വേഷണം ആരംഭിക്കുമെന്ന്‌ അറിയിച്ചു. എല്ലാ ആറു മണിക്കുറുതോറും അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ ലഫ്‌റ്റനന്റ്‌ ഗവര്‍ണര്‍ക്ക്‌ കൈമാറുന്നുണ്ട്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.