You are Here : Home / USA News

ഹൂസ്റ്റണില്‍ എക്യൂമെനിക്കല്‍ സ്‌പോര്‍ട്‌സ് ടൂര്‍ണമെന്റ് മെയ് 10ന്

Text Size  

Story Dated: Wednesday, February 12, 2014 12:16 hrs UTC

Jeemon Ranny

ഹൂസ്റ്റണ്‍ : ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ ആഭിമുഖ്യത്തിലുള്ള രണ്ടാമത് സ്‌പോര്‍ട്‌സ് ടൂര്‍ണമെന്റ് മെയ് 10ന് ശനിയാഴ്ച രാവിലെ 8.30 മുതല്‍ സ്റ്റെല്ലാ ലിങ്കിലുള്ള ദി സോണ്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വച്ച് നടത്തപ്പെടുന്നതാണ്.

ഹൂസ്റ്റണിലെ എക്യൂമെനിക്കല്‍ വിശ്വാസസമൂഹത്തിലെ വളര്‍ന്നു വരുന്ന യുവകായികപ്രതിഭകളെ കണ്ടെത്തി പ്രോത്സാഹപ്പിയ്ക്കുന്നതിനുവേണ്ടിയാണ് കഴിഞ്ഞ വര്‍ഷം ഒരു ടൂര്‍ണമെന്റിന് തുടക്കമിട്ടത്. 16 ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റിന് ആവേശകരമായ പ്രതികരണമാണ് ലഭിച്ചത്.
ഹൂസ്റ്റണിലെ മാര്‍ത്തോമ്മാ, സി.എസ്.ഐ, കാത്തിലക്, ഓര്‍ത്തഡോക്‌സ്, ക്‌നാനായാ, യാക്കോബായ, ഇവാന്‍ജലിക്കല്‍ സഭാ വിഭാഗങ്ങളില്‍പ്പെട്ട 18 ഇടവകകളാണ് ഈ എക്യൂമെനിക്കല്‍ കൂട്ടായ്മയിലുള്ളത്. ഈ വര്‍ഷത്തെ ടൂര്‍ണമെന്റിന് എല്ലാ ഇടവകകളില്‍ നിന്നും ടീമുകളെ പ്രതീക്ഷിയ്ക്കുന്നതായി സംഘാടകര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

വോളിബോള്‍, ബാസ്‌ക്കറ്റ്‌ബോള്‍ എന്നീ മത്സരങ്ങളോടെ ഈ വര്‍ഷം മുതല്‍ വനിതാ ബാസ്‌ക്കറ്റ്‌ബോള്‍ മത്സരവും ഉണ്ടായിരിയ്ക്കുന്നതാണ്.

വോളിബോള്‍ വിജയിയ്ക്ക് റവ.ഫാ.ടി.എം.പീറ്റര്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും, ബാസ്‌ക്കറ്റ് ബോള്‍, വിജയിയ്ക്ക് എവര്‍ റോളിംഗ് ട്രോഫിയും, ബാസ്‌ക്കറ്റ്‌ബോള്‍ വിജയിയ്ക്ക് ഇ.വി.ജോണ്‍ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിയും ലഭിയ്ക്കുന്നതാണ്. വനിതാ ബാസ്‌ക്കറ്റ്‌ബോള്‍ വിജയിയ്ക്കും എവര്‍ റോളിംഗ് ട്രോഫി നല്‍കുന്നതാണ്.
ടൂര്‍ണമെന്റില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിയ്ക്കുന്ന ടീമുകള്‍ മാര്‍ച്ച് 15നു മുമ്പായി റജിസ്റ്റര്‍ ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു.

ഐസിഇസിഎച്ച് പ്രസിഡന്റ് റവ. റോയി തോമസ്, വൈസ് പ്രസിഡന്റ് റവ.ഫാ. ബിനു ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ ടൂര്‍ണമെന്റിന്റെ വിജയകരമായ നടത്തിപ്പിന് പ്രവര്‍ത്തിച്ചു വരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ഷാജി പുളിമൂട്ടില്‍(സെക്രട്ടറി)- 832-775-5366
കെ.കെ. ജോണ്‍(ട്രഷറര്‍)- 713- 408-0865
തോമസ് വൈക്കത്ത്‌ശേരില്‍(പി.ആര്‍.ഒ.)- 281-250-6399
യല്‍ദോ പീറ്റര്‍(പ്രോഗ്രാം കോര്‍ഡിനേറ്റര്‍) - 281 -777-9216
എബി മാത്യൂ (വോളന്റിയര്‍ ക്യാപ്റ്റന്‍) - 832 -276-1055
ജോണ്‍ സി. ശാമുവേല്‍(ഓഡിറ്റര്‍)-281-499-4739


 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.