You are Here : Home / USA News

പ്രിന്‍സ്റ്റണ്‍ യൂണിവേഴ്‌സിറ്റി ഡീനായി സജ്ജീവ കുല്‍കര്‍ണി മാര്‍ച്ച് 31ന് ചുമതലയേല്ക്കും

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, February 08, 2014 01:09 hrs UTC

 

അമേരിക്കയിലെ പ്രശസ്ത സര്‍വ്വകലാശാലകളില്‍ ഇന്ത്യന്‍ പ്രതിഭകള്‍ക്കുള്ള അംഗീകാരം വര്‍ദ്ധിക്കുന്നു. ലോകപ്രശസ്ത പ്രിന്‍സ്റ്റണ്‍ യൂണിവേഴ്‌സിറ്റി ഡീന്‍ തസ്തികയില്‍ ഇന്ത്യന്‍- അമേരിക്കന്‍ സജ്ജീവ കുല്‍ക്കര്‍ണിക്ക് നിയമനം നല്‍കി കൊണ്ടുള്ള ബോര്‍ഡ് ഓഫ് ട്രസ്റ്റീസിന്റെ തീരുമാനം പ്രിന്‍സ്റ്റണ്‍ യൂണിവേഴ്‌സിറ്റി പ്രസിഡന്റ് ക്രിസ്റ്റൊഫര്‍ പ്രഖ്യാപിച്ചു. മാര്‍ച്ച് 31ന് കുല്‍കര്‍ണി ചുമതലയേല്‍ക്കും.

1991 മുതല്‍ പ്രിന്‍സ്റ്റണ്‍ യൂണിവേഴ്‌സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന കുല്‍കര്‍ണി ഫാക്കല്‍റ്റി മെമ്പര്‍, അഡ്മിനിസ്‌ട്രേറ്റര്‍ എന്നീ നിലകളില്‍ സ്തുത്യര്‍ഹ സേവനം അനുഷ്ഠിച്ചതിന്റെ അംഗീകാരമാണ് പുതിയ നിയമനം. 2002 മുതല്‍ ഡീനായി പ്രവര്‍ത്തിക്കുന്ന വില്യം റസ്സല്‍ റിട്ടയര്‍ ചെയ്യുന്ന ഒഴിവിലാണ് കുല്‍ക്കര്‍ണിയെ നിയമിച്ചിരിക്കുന്നത്.

പ്രശ്‌സത ഹാര്‍വാര്‍ഡ് കോളേജ് ഡീനായി ഇന്ത്യന്‍ അമേരിക്കന്‍ പ്രൊഫസര്‍ റാകേഷ് ഖുറാനയെ നിയമിച്ചത് കഴിഞ്ഞ മാസമായിരുന്നു.

2010 ല്‍ ഹാര്‍വാര്‍ഡ് ബിസിനസ് സ്‌ക്കൂളില്‍ ഉയര്‍ന്ന തസ്തിക ആദ്യമായി ലഭിച്ചത് ഇന്ത്യന്‍ അമേരിക്കന്‍ വംശജനായ നിതില്‍ നോറിയയ്ക്കായിരുന്നു. അതേവര്‍ഷം യൂണിവേഴ്‌സിറ്റി ഓഫ് ചിക്കാഗൊ ബൂത്ത് സ്‌ക്കൂള്‍ ഓഫ് ബിസിനസ്സില്‍ ഡീനായി സുനില്‍ കുമാറിനെ നിയമിച്ചിരുന്നു.
ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും, അദ്ധ്യാപകരും അമേരിക്കന്‍ വിദ്യാഭ്യാസരംഗത്ത് തിളക്കമാര്‍ന്ന പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത് എന്നത് ഓരോ ഭാരതീയനും അഭിമാനത്തിന് വക നല്‍കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.