ന്യൂയോര്‍ക്ക്: ഫൊക്കാന മുന്‍ ജനറല്‍ സെക്രട്ടറിയും ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനുമായിരുന്ന ജോണ്‍ ഐസക്കിന്റെ പിതാവ് ഐസക്ക് ജോണ്‍ (തങ്കച്ചന് - 72) പിറവത്ത് നിര്യാതനായി. പിറവം ഉച്ചിപ്പിള്ളില്‍ പരേതരായ വി. ജോണിന്റെയും അച്ചാമ്മ ജോണിന്റെയും മകനാണ് പരേതന്. 1986 മുതല്‍ ന്യൂയോര്‍ക്കിലെ വെസ്റ്റ് ചെസ്റ്ററിലായിരുന്നു. ഭാര്യ ലിസി ഐസക്ക്. മക്കള്‍: ജോണ്‍ ഐസക്ക് (ഷിബു, ന്യൂയോര്‍ക്ക്), ചാള്‍സ് ഐസക്ക് (സെന്റ് ലൂയിസ്, മിസൗറി), ഷോബി ഐസക്ക് (ന്യൂയോര്‍ക്ക്).
മരുമക്കള്‍: ഷെല്‍ബി ഐസക്ക് (ന്യൂയോര്‍ക്ക്), ലോറ ഐസക്ക് (സെന്റ് ലൂയിസ്, മിസൗറി), ആല്‍വി ഐസക്ക് (ന്യൂയോര്‍ക്ക്). പരേതന് 8 കൊച്ചുമക്കളുണ്ട്.
ശവസംസ്കാര ശുശ്രൂഷകള്‍ പിറവം സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്സ് വലിയ പള്ളിയില്‍ ചൊവ്വാഴ്ച (ഫെബ്രുവരി 4) ഉച്ചയ്ക്ക് ഒരു മണിക്ക് നടക്കും. ക്കും.
Comments