You are Here : Home / USA News

മാത്തന്‍ വര്‍ഗീസ്‌ മുതലക്കുഴിയില്‍ (74) ന്യൂയോര്‍ക്കില്‍ നിര്യാതനായി

Text Size  

Story Dated: Wednesday, January 29, 2014 03:22 hrs UTC

 

ന്യൂയോര്‍ക്ക്‌: കുമ്പഴ, മുതലക്കുഴിയില്‍ കുടുംബാംഗവും ഇപ്പോള്‍ ന്യൂയോര്‍ക്കില്‍ സ്ഥിരതാമസക്കാരനുമായിരുന്ന മാത്തന്‍ വര്‍ഗീസ്‌ മുതലക്കുഴിയില്‍ (74) ന്യൂയോര്‍ക്കില്‍ നിര്യാതനായി. (പരേതനും കുടുംബവും 1958 മുതല്‍ 1991 വരെ മുംബൈയിലായിരുന്നു താമസം).

ഭാര്യ: സ്റ്റെല്ലാ വര്‍ഗീസ്‌, കൊല്ലം പുല്ലിച്ചിറ, പരട്ടയില്‍ കുടുംബാംഗമാണ്‌.

മക്കള്‍: റോയി വര്‍ഗീസ്‌, ലോറന്‍സ്‌ വര്‍ഗീസ്‌, റൊണാള്‍ഡ്‌ വര്‍ഗീസ്‌ (എല്ലാവരും ന്യൂയോര്‍ക്ക്‌).

മരുമക്കള്‍: ജാന്‍സി വര്‍ഗീസ്‌, പ്രിന്‍സി വര്‍ഗീസ്‌, ആഞ്ചലാ വര്‍ഗീസ്‌ (എല്ലാവരും ന്യൂയോര്‍ക്ക്‌).

സഹോദരങ്ങള്‍: ജോര്‍ജ്‌ മുതലക്കുഴിയില്‍ (ന്യൂയോര്‍ക്ക്‌), ബേബി മുതലക്കുഴിയില്‍ (ഫിലാഡല്‍ഫിയ), സാറാമ്മ ശാമുവേല്‍ (കോട്ടയം), മറിയാമ്മ ഏബ്രഹാം (ഫിലാഡല്‍ഫിയ).

ജനുവരി 30-ന്‌ വ്യാഴാഴ്‌ച വൈകിട്ട്‌ 6 മണി മുതല്‍ 9 മണിവരെ ന്യൂയോര്‍ക്ക്‌ പാര്‍ക്ക്‌ ഫ്യൂണറല്‍ ചാപ്പലില്‍ വെച്ച്‌ പൊതുദര്‍ശനം നടത്തപ്പെടും.

ജനുവരി 31-ന്‌ വെള്ളിയാഴ്‌ച രാവിലെ 10 മണിക്ക്‌ സെന്റ്‌ മേരീസ്‌ സീറോ മലബാര്‍ കാത്തലിക്‌ ചര്‍ച്ചില്‍ (വെസ്റ്റ്‌ ഹെംസ്റ്റഡ്‌) വെച്ച്‌ സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കുന്നതും തുടര്‍ന്ന്‌ ഓള്‍ സെയിന്റ്‌സ്‌ സെമിത്തേരിയില്‍ (ചര്‍ച്ച്‌ യാര്‍ഡ്‌, ഗ്രെയിറ്റ്‌ നെക്ക്‌, ന്യൂയോര്‍ക്ക്‌) സംസ്‌കാരം നടത്തുന്നതുമാണ്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: റോയി 917 626 8761, ലോറന്‍സ്‌ 516 741 2042.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.