You are Here : Home / USA News

അസംബ്ലീസ്‌ ഓഫ്‌ ഗോഡ്‌ ഈസ്റ്റേണ്‍ റീജിയന്‌ പുതിയ നേതൃത്വം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, January 29, 2014 03:08 hrs UTC

ന്യൂയോര്‍ക്ക്‌: അസംബ്ലീസ്‌ ഓഫ്‌ ഗോഡ്‌ ഇന്ത്യാ ഫെല്ലോഷിപ്പ്‌ ഈസ്റ്റേണ്‍ റീജിയന്റെ 2014-15 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു. പ്രസിഡന്റ്‌ പാസ്റ്റര്‍ എം.ജി ജോണ്‍സണ്‍, വൈസ്‌ പ്രസിഡന്റ്‌ പാസ്റ്റര്‍ കുര്യന്‍ സാമുവേല്‍, സെക്രട്ടറി ജോബി സ്വാന്‍കുട്ടി, ട്രഷറര്‍ ജോര്‍ജ്‌ ടി. ചാക്കോ, യൂത്ത്‌ കോര്‍ഡിനേറ്റര്‍ തോംസണ്‍ ചാക്കോ, മെന്‍സ്‌ കോര്‍ഡിനേറ്റര്‍ തോംസണ്‍ പള്ളില്‍, ലേഡീസ്‌ കോര്‍ഡിനേറ്റര്‍ ഗ്രേയ്‌സ്‌ വര്‍ഗീസ്‌, കമ്മിറ്റിയംഗങ്ങളായി ജേക്കബ്‌ ചാക്കോ, പാസ്റ്റര്‍ കുര്യന്‍ സാമുവേല്‍ (കണക്‌ടിക്കട്ട്‌) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

റീജിയനില്‍ മുപ്പതോളം സഭകളും അമ്പതോളം ശുശ്രൂഷകന്മാരുമുണ്ട്‌. 25 വര്‍ഷം പിന്നിടുന്ന റീജിയന്റെ ഈവര്‍ഷത്തെ വാര്‍ഷിക കണ്‍വെന്‍ഷന്‍ 2014 ഓഗസ്റ്റ്‌ മാസം ന്യൂയോര്‍ക്കില്‍ വെച്ച്‌ നടക്കും.

പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട പാസ്റ്റര്‍ എം.ജി. ജോണ്‍സണ്‍ ന്യൂയോര്‍ക്ക്‌ ശാലേം അസംബ്ലീസ്‌ ഓഫ്‌ ഗോഡ്‌ സഭയുടെ ശുശ്രൂഷകനായി പ്രവര്‍ത്തിക്കുന്നു. വൈസ്‌ പ്രസിഡന്റ്‌ പാസ്റ്റര്‍ കുര്യന്‍ സാമുവേല്‍ ഫിലാഡല്‍ഫിയ സിറ്റി അസംബ്ലീസ്‌ ഓഫ്‌ ഗോഡിന്റെ പാസ്റ്ററാണ്‌. ഗ്രേസ്‌ എ.ജി സഭാംഗമായ സെക്രട്ടറി ജോബി സ്വാന്‍കുട്ടി ന്യൂയോര്‍ക്കില്‍ സിറ്റി ബാങ്കില്‍ ജോലി ചെയ്യുന്നു. ട്രഷറര്‍ ജോര്‍ജ്‌ റ്റി ചാക്കോ റോക്ക്‌ലാന്റ്‌ അക്കൗണ്ടിംഗ്‌ ആന്‍ഡ്‌ ഇന്‍കംടാക്‌സ്‌ സര്‍വീസസ്‌ എന്ന സ്ഥാപനം നടത്തുന്നു. മുമ്പ്‌ റീജിയന്റേയും കോണ്‍ഫറന്‍സുകളുടേയും ചുമതലകള്‍ വഹിച്ചിട്ടുണ്ട്‌. സില്‍വര്‍ ജൂബിലി സുവനീറിന്റെ എഡിറ്ററായി പ്രൊഫ. സണ്ണി മാത്യു പ്രവര്‍ത്തിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.