You are Here : Home / USA News

സരസ്വതി സാന്‍സ്‌ക്രിറ്റ് പ്രൈസ് 2014 ; അപേക്ഷകള്‍ ക്ഷണിച്ചു

Text Size  

Story Dated: Friday, January 17, 2014 08:05 hrs UTC

ബര്‍ലിന്‍ : സംസ്‌കൃത ഭാഷയെ പരിപോഷിപ്പിയ്ക്കുന്നതിനായി ഐസിസിആര്‍ (ഇന്‍ഡ്യന്‍ കൗണ്‍സില്‍ ഓഫ് കള്‍ച്ചറല്‍ റിലേഷന്‍സ്) റും ഹൈഡല്‍ബര്‍ഗ് യൂണിവേഴ്‌സിറ്റിയും സംയുക്തമായി നല്‍കുന്ന സരസ്വതി 2014 സാന്‍സ്‌ക്രിറ്റ് പ്രൈസ് നേടുന്നതിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു.

ഇത്തവണത്തെ പുരസ്‌കാരം നേടുന്നതിനുള്ള വിഷയം The Validity of Stridharma in Contemporary India എന്നതാണ്. ജര്‍മനിയിലെ ഹൈഡല്‍ബര്‍ഗ് യൂണിവേഴ്‌സിറ്റി ആസ്ഥാനമായുള്ള സൗത്ത് ഏഷ്യ ഇന്‍സ്റ്റിറ്റിയൂട്ടാണ് (South Asia Institute, Heidelberg University, Department of Cultural and Religious History of South Asia (Classical Indology) പുരസ്‌കാരം നല്‍കുന്നത്. 2014 ഓഗസ്റ്റ് 29 ന് ഹൈഡല്‍ബര്‍ഗില്‍ നടക്കുന്ന ചടങ്ങില്‍ സിമ്പോസിയവും ഒപ്പം പുരസ്‌കാരം നല്‍കും. വെള്ളിയില്‍ തീര്‍ത്ത സ്തൂപവും, എയര്‍ ടിക്കറ്റും പത്തുദിവസത്തെ ഇന്‍ഡ്യന്‍ പര്യടനവും താമസവുമാണ് ( including air travel and hospitality) സമ്മാനമായി ലഭിയ്ക്കുന്നത്.

എല്ലാ രണ്ടു വര്‍ഷത്തിലൊരിയ്ക്കലും നല്‍കുന്ന ഈ പുരസ്‌കാരം 2008 മുതലാണ് ഐസിസിആര്‍ നടപ്പിലാക്കിയത്. 2008 ല്‍ സ്‌പെയിനില്‍ നിന്നുള്ള മിക്വല്‍ പെരാല്‍റ്റ, 2010 ല്‍ ഇറ്റലിയില്‍ നിന്നുള്ള ജിയാനി പെരെഗ്രിനി, 2012 ല്‍ ശ്രീലങ്കയില്‍ നിന്നുള്ള രൊഹാന സെനെവിരത്‌നെ എന്നിവരാണ് സാന്‍സ്‌ക്രിറ്റ് സരസ്വതി പുരസ്‌കാരം നേടിയിട്ടുള്ളത്.

2014 ഓഗസ്റ്റ് 15 ആണ് അപേക്ഷകള്‍ സ്വീകരിയ്ക്കുന്ന അവസാന തീയതി

For more information please contact:

krs@uni-­heidelberg.de
http://www.sai.uni-­heidelberg.de/
abt/IND/sarasvati/
http://www.indianembassy.de/saraswati 2014

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.