You are Here : Home / USA News

നിയുക്ത മെല്‍ബണ്‍ രൂപതാ ബിഷപ് മാര്‍ ബോസ്‌കോ പുത്തൂരിന് ന്യൂയോര്‍ക്കില്‍ സ്വീകരണം നല്‍കുന്നു

Text Size  

ഷോളി കുമ്പിളുവേലി

sholy1967@hotmail.com

Story Dated: Wednesday, January 15, 2014 05:58 hrs UTC

ന്യൂയോര്‍ക്ക് : സീറോ മലബാര്‍ ഏരിയാ ബിഷപ്പും, പുതിയതായി സീറോ മലബാര്‍ സഭയ്ക്ക് മാര്‍പ്പാപ്പ അനുവദിച്ച മെല്‍ബണ്‍ രൂപതയുടെ നിയുക്ത പിതാവുമായ മാര്‍ ബോസ്‌കോ പുത്തൂരിന് , ബ്രോങ്ക്‌സ് സെന്റ് തോമസ് സീറോ മലബാര്‍ ഇടവകയുടെ ആഭിമുഖ്യത്തില്‍ ജനവരി 19-ാം തിയതി ഞായറാഴ്ച സ്വീകരണം നല്‍കുന്നു. അന്നേദിവസം രാവിലെ 10.30 ന് ആരംഭിക്കുന്ന വി.സെബസ്ത്യാനോസിന്റെ അമ്പു തിരുനാളില്‍ മാര്‍ പുത്തൂര്‍ മുഖ്യകാര്‍മ്മികനായിരിക്കും.

വികാരി ഫാ.ജോസ് കണ്ടത്തിക്കുടി, അസി.വികാരി ഫാ.റോയിസന്‍ മേനോലിക്കര്‍ എന്നിവര്‍ സഹകാര്‍മ്മികരും ആയിരിക്കും. വി.കുര്‍ബ്ബാനക്കുശേഷം നടക്കുന്ന അനുമോദന യോഗത്തില്‍ വച്ച് ഇടവകയുടെ ഉപഹാരം പിതാവിന് നല്‍കുന്നതായിരിക്കും.

100-ാം ബൈബിള്‍ പഠനക്ലാസ് ആഘോഷിച്ച വൈറ്റ് പ്ലൈയില്‍ വാര്‍ഡില്‍ (സെന്റ് ജോണ്‍സ്) നടക്കുന്ന 101-ാം ബൈബിള്‍ ക്ലാസിന്റെ ഉദ്ഘാടനവും ജനവരി 18-ാം തിയതി ശനിയാഴ്ച 7 മണിക്ക് മാര്‍ ബോസ്‌കോ പുത്തൂര്‍ നിര്‍വ്വഹിക്കും.

മെത്രാനായതിന്റെ 4-ാം വാര്‍ഷികം, ഈ മാസം ആഘോഷിക്കുന്ന മാര്‍ ബോസ്‌കോ പൂത്തൂരിനെ തദവസരത്തില്‍ ആദരിക്കുന്നതായിരിക്കും.

കൈക്കാരന്മാരായ ആന്റണി കൈനാശം, സണ്ണി കൊല്ലറക്കല്‍, സഖറിയാസ് ജോണ്‍ , സെക്രട്ടറി ഷോളി കുമ്പിളുവേലി തുടങ്ങിയവരുടെ നേതൃത്വത്തില്‍ സ്വീകരണത്തിനു വേണ്‍ ക്രമീകരണങ്ങള്‍ നടത്തി വരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.