You are Here : Home / USA News

കണക്ടിക്കട്ടില്‍ ക്രിസ്‌മസ്‌ നവവത്സരാഘോഷങ്ങള്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, January 09, 2014 06:10 hrs UTC

 

കണക്ടിക്കട്ട്‌: ഹാര്‍ട്ട്‌ ഫോര്‍ഡ്‌ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ദേവാലയത്തില്‍ ക്രിസ്‌മസും പുതുവത്സരവും സംയുക്തമായി ആഘോഷിച്ചു. ജനുവരി അഞ്ചിന്‌ ഹാര്‍ട്ട്‌ ഫോര്‍ഡിലുള്ള സെന്റ്‌ ഹെലേനാ ദേവാലയത്തില്‍ ആഘോഷമായ ദിവ്യബലിയും തുടര്‍ന്ന്‌ നടന്ന കലാപരിപാടികളില്‍ ഇടവക വികാരി ഫാ. ഫ്രാന്‍സീസ്‌ നമ്പ്യാപറമ്പിലിന്റെ ഭക്തിനിര്‍ഭരമായ പ്രാര്‍ത്ഥനാ ഗാനത്തോടെ ആരംഭിച്ചു. രേണു ജോര്‍ജ്‌, സിമി അഗസ്റ്റിന്‍ എന്നിവര്‍ സംവിധാനം ചെയ്‌ത കുട്ടികളുടെ കലാപരിപാടികള്‍ വര്‍ണ്ണാഭമായി. സ്‌നേഹവിരുന്നോടെ ആഘോഷപരിപാടികള്‍ സമാപിച്ചു.

ക്രിസ്‌മസ്‌ ആഘോഷങ്ങള്‍ക്കു മുന്നോടിയായി ഗായകസംഘം എല്ലാ ഭവനങ്ങളിലും കയറിയിറങ്ങി കരോള്‍ ഗാനാലാപനം നടത്തി. ഈവര്‍ഷത്തെ ആഘോഷപരിപാടികള്‍ക്ക്‌ ട്രസ്റ്റിമാരായ തോമസ്‌ മാത്യു, തോമസ്‌ ചേന്നാട്‌ എന്നിവര്‍ നേതൃത്വം നല്‍കി. Joe Ottathil അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.