You are Here : Home / USA News

മെനോറ അവാര്‍ഡ് ഡോ. എം. കുര്യന്‍ തോമസിന്

Text Size  

Story Dated: Wednesday, January 08, 2014 06:08 hrs UTC

 

യു.കെ.യൂറോപ്പ്ആഫ്രിക്ക ഭദ്രാസനത്തിന്റെ വെണ്മണിയിലുള്ള മെനോറ ഓര്‍ത്തഡോക്‌സ് സെന്റര്‍ ഏര്‍പ്പെടുത്തിയ 2014ലെ മെനോറ അവാര്‍ഡിന് ഗവേഷകന്‍ ഡോ. എം. കുര്യന്‍ തോമസ് അര്‍ഹനായി.

രണ്ടു പതിറ്റാണ്ടുകളായി ഓര്‍ത്തകഡോക്‌സ് സഭയുടെ വിശ്വാസങ്ങളും ആചാരങ്ങളും പഠന വിധേയമാക്കിയ പ്രവര്‍ത്തനങ്ങളെ മാനിച്ചാണ് ഡോ. എം.കുര്യന്‍ തോമസിന് അവാര്‍ഡ് നല്‍കുന്നതെന്ന് പ്രസിഡന്റ് ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്താ പറഞ്ഞു.

ഫിസിക്‌സില്‍ ബിരുദം, എം.ബി.എ., മാര്‍ക്കറ്റിംഗ് മാനേജുമെന്റില്‍ ബിരുദാനന്തര ഡിപ്‌ളോമ എന്നിവ നേടിയിട്ടുള്ള ഡോ. കുര്യന്‍ തോമസ് എം.ജി. സര്‍വ്വകലാശാലയില്‍ നിന്നും 18ാം നൂറ്റാണ്ടിലെ കേരള െ്രെകസ്തവരുടെ സത്വബോധം എന്ന വിഷയത്തില്‍ ഡോക്ടറേറ്റും നേടി. നിരണം ഗ്രന്ഥാവരി, പരിശുദ്ധ പരുമല തിരുമേനിയുടെ ഊര്‍ശ്‌ളേം യാത്രാ വിവരണം, കാരുചിറ ഗീവര്‍ഗീസ് ശെമ്മാശന്റെ കൊളമ്പ് യാത്രാ, പരിശുദ്ധ പരുമല തിരുമേനിയുടെ എഴുത്തുകാര്‍, പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് പ്രഥമന്റെ സഭാജീവിത നാള്‍വഴി തുടങ്ങിയവ പഠനവിധേയമാക്കി.

നസ്രാണി പഠനങ്ങള്‍, പത്രോസ് പാത്രിയര്‍ക്കീസിന്റെ പരിഷ്‌ക്കാരങ്ങള്‍, ദി ഇന്ത്യന്‍ വേ ഓഫ് ക്രിസ്‌റ്യാനിറ്റി തുടങ്ങിയ പഠന കൃതികള്‍ മൌലിക ചിന്തകളുടെ പ്രതിഫലനങ്ങളാണ്.

 

                  

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.