You are Here : Home / USA News

സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ബില്‍ഡിങ്ങ് ഫണ്ട് സ്‌പോണ്‍സര്‍ഷിപ്പ് ഉല്‍ഘാടനം

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, January 07, 2014 12:54 hrs UTC

ഗാര്‍ലാന്റ്(ടെക്‌സസ്) : സെന്‌റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഡാളസ് പുതിയതായി നിര്‍മ്മിക്കുന്ന ചര്‍ച്ച് ബില്‍ഡിംങ്ങ് ധനശേഖരണാര്‍ത്ഥം സംഘടിപ്പിക്കുന്ന സംഗീത സന്ധ്യയുടെ സ്‌പോണ്‍സര്‍ഷിപ്പ് ഉല്‍ഘാടനം ഡിസംബര്‍ 25 ന് വിശുദ്ധകുര്‍ബാനയ്ക്കുശേഷം നടന്ന ചടങ്ങില്‍ വെച്ച് നിര്‍വ്വഹിക്കപ്പെട്ടു. മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ച് സൗത്ത് വെസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ അലക്‌സിയോസ് മാര്‍ യൂസേബിയോസ് ചാള്‍സ് ഇന്‍ഷ്വറന്‍സ് എം.ഡിയും, പ്രോഗ്രാം മെഗാ സ്‌പോണ്‍സറുമായ ചാള്‍സ് വര്‍ഗീസില്‍ നിന്നും ആദ്യ സ്‌പോണ്‍സര്‍ഷിപ്പ് ഫോം ഏറ്റുവാങ്ങിയാണ് ഉല്‍ഘാടനം നടത്തിയത്.

 

പത്മഭൂഷണ്‍ ഗാനഗന്ധര്‍വ്വന്‍ കെ.ജെ. യേശുദാസ്, വിജയ് യേശുദാസ്, സുജാത മോഹന്‍, ശ്വേതാ മോഹന്‍ എന്നിവര്‍ ചേര്‍ന്നൊരുക്കുന്ന ഗാനസന്ധ്യ മെയ് 24ന് ഡാളസ് ഫെയര്‍പാര്‍ക്ക് മ്യൂസിക്ക് ഹാളിലാണ് അരങ്ങേറുന്നത്. ഉല്‍ഘാടന ചടങ്ങില്‍ അലക്‌സ് അലക്‌സാണ്ടര്‍, ഏലിയാസ് കുട്ടി പത്രോസ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. റവ.ഫാദര്‍ സി.ജി. തോമസ് നന്ദി പറഞ്ഞു. ഇരുപത്തിയഞ്ച് പേരടങ്ങുന്ന വിപുലമായ ഒരു കമ്മിറ്റിയാണ് പരിപാടിയുടെ വിജയകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.