You are Here : Home / USA News

സ്‌നേഹഗായകന്‍ ഉദയഭാനു മാസ്റ്ററിന്‌ സരസ്വതി അവാര്‍ഡിന്റെ ആദരാഞ്‌ജലി

Text Size  

Story Dated: Monday, January 06, 2014 05:04 hrs UTC

ന്യൂയോര്‍ക്ക്‌: മലയാളികള്‍ക്കെന്നും ഹൃദയത്തില്‍ താലോലിക്കാവുന്ന അനശ്വര ഗാനങ്ങള്‍ സമ്മാനിച്ച പത്മശ്രീ കെ.പി. ഉദയഭാനുവിന്റെ വേര്‍പാടില്‍ സരസ്വതി അവാര്‍ഡ്‌സിന്റെ ആദരാഞ്‌ജലികള്‍ അര്‍പ്പിക്കുന്നതോടൊപ്പം ഉദയഭാനു മാസ്റ്ററിന്റെ ആത്മാവിനു നിത്യശാന്തി നേര്‍ന്ന്‌ പ്രാര്‍ത്ഥിക്കുന്നു. ശാന്തപ്രിയനും, എളിമയുടെ കേദാരവുമായിരുന്ന ആ നാദനക്ഷത്രം സംഗീതനക്ഷത്ര ലോകത്തില്‍ എന്നും ജ്വലിച്ചു നില്‍ക്കുമെന്ന്‌ സരസ്വതി അവാര്‍ഡ്‌സ്‌ ഫൗണ്ടര്‍ ജോജോ തോമസും, കമ്മിറ്റിയംഗങ്ങളായ അശോക്‌ കുമാര്‍, മാത്യു സിറിയക്‌, സെബാസ്റ്റ്യന്‍ തോമസ്‌, ബി. അരവിന്ദാക്ഷന്‍, മറിയ ഉണ്ണി, മഞ്‌ജു തോമസ്‌, ഏലിയാമ്മ സിറിയക്‌, ഷേര്‍ളി സെബാസ്റ്റ്യന്‍, ബീന കുമാര്‍ എന്നിവര്‍ സംയുക്തമായി ഉദയഭാനു മാസ്റ്ററുടെ കുടുംബങ്ങള്‍ക്ക്‌ അയച്ച സന്ദേശ കുറിപ്പില്‍ പ്രസ്‌താവിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.