You are Here : Home / USA News

ഫാ. ജേക്കബ് മില്‍ട്ടണ് ഡോക്ടറേറ്റ്

Text Size  

Story Dated: Sunday, January 05, 2014 11:59 hrs EST

റോം: കോഴിക്കോടു രൂപതയിലെ ഫാ. ജേക്കബ് മില്‍ട്ടണ്‍ റോമിലെ പ്രശസ്ത പൊന്തിഫിക്കല്‍ കലാലയമായ ഗ്രിഗോറിയന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിബ്ലിക്കല്‍ തിയോളജിയില്‍ ഡോക്ടറേറ്റ് നേടി. പ്രാര്‍ഥന വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിലും അപ്പസ്‌തോല പ്രവര്‍ത്തനത്തിലും. എന്ന പ്രബന്ധമാണ് ഡോക്ടറേറ്റിനായി സമര്‍പ്പിച്ചത്.

യൂണിവേഴ്‌സിറ്റി ഹാളില്‍ നടന്ന പ്രബന്ധാവതരണത്തിലും ബിരുദപ്രഖ്യാപനത്തിലും കോഴിക്കോടു രൂപതയുടെ മുന്‍ മെത്രാനും ഇപ്പോള്‍ വത്തിക്കാനില്‍ പ്രവാസികാര്യാലയ സെക്രട്ടറിയുമായ ജോസഫ് കളത്തിപ്പറമ്പില്‍ മെത്രാന്‍, കര്‍മ്മലഗിരി സെമിനാരിയുടെ മുന്‍ റെക്ടര്‍ റവ. ഡോ. ജയിംസ് ആനാപറമ്പില്‍, ഇറ്റലിയിലെ കേരള ലത്തീന്‍ കത്തോലിക്കാ സമൂഹത്തിന്റെ നാഷണല്‍ സെക്രട്ടറി ഗര്‍വാസീസ് ജെ. മുളക്കാര എന്നിവരുള്‍പ്പെടെ നിരവധി മലയാളികളും ഇറ്റാലിയന്‍ സുഹൃത്തുക്കളും സംബന്ധിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More