You are Here : Home / USA News

സന്നദ്ധസുവിശേഷക സംഘം സൗത്ത് വെസ്റ്റ് സെന്റര്‍ വാര്‍ഷിക പൊതുയോഗം ജനുവരി 10ന്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, January 04, 2014 08:24 hrs EST

കരോള്‍ട്ടണ്‍ : നോര്‍ത്ത് അമേരിക്കാ-യൂറോപ്പ് ഭദ്രാസന സൗത്ത് വെസ്റ്റ് സെന്റര്‍ സന്നദ്ധസുവിശേഷകസംഘം വാര്‍ഷീകപൊതുയോഗം കരോള്‍ട്ടണ്‍ മാര്‍ത്തോമാ ചര്‍ച്ചില്‍ വെച്ച് ജനുവരി 10 ശനിയാഴ്ച വൈകീട്ട് 7മണിക്ക് ആരംഭിക്കുന്നതാണെന്ന് സെന്റര്‍ സെക്രട്ടറി മറിയാമ ജോണിന്റെ അറിയിപ്പില്‍ പറയുന്നു. 2014-2017 വര്‍ഷത്തേക്കുള്ള സംഘം ചുമതലക്കാരുടെ തിരഞ്ഞെടുപ്പും, വാര്‍ഷീക റിപ്പോര്‍ട്ടും കണക്കും അവതരിപ്പിക്കുന്ന യോഗത്തിലേക്ക് എല്ലാ ഇടവക മിഷന്‍ പ്രവര്‍ത്തകരുടേയും സാന്നിധ്യം ക്ഷണിക്കുന്നതായി സെക്രട്ടറി അറിയിച്ചു. സൗത്ത് വെസ്റ്റ് സെന്ററിലെ പട്ടക്കാര്‍ യോഗത്തില്‍ പങ്കെടുക്കുന്നതായിരിക്കും. ഡാളസ് സെന്റ് പോള്‍സ്, കരോള്‍ട്ടണ്‍, സെഹിയോന്‍, ഫാര്‍മേഴ്‌സ് ബ്രാഞ്ച്, ഒക്കലഹോമാ ഓസ്റ്റിന്‍ കൊളറാഡൊ, കാന്‍സസ് മാര്‍ത്തോമാ ഇടവകകള്‍ ഉള്‍പ്പെടുന്നതാണ് സൗത്ത് വെസ്റ്റ് സെന്റര്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More